മഹാരാജാസ് കോളജ് പ്രിൻസിപ്പലിനെ സ്ഥലം മാറ്റി

വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് കോളജ് താൽക്കാലികമായി കഴിഞ്ഞ ദിവസം അടച്ചിരുന്നു

Update: 2024-01-19 14:45 GMT

​കൊച്ചി: മഹാരാജാസ് കോളജ് പ്രിൻസിപ്പൽ ഡോ. വി.എസ്. ജോയിക്ക് സ്ഥലം മാറ്റം. പട്ടാമ്പി ശ്രീ നീലകണ്ഠ സർക്കാർ സംസ്കൃത കോളജിലേക്കാണ് സ്ഥലം മാറ്റം. കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ ശിപാർശയുടെ അടിസ്ഥാനത്താൽ ആണ് സ്ഥലമാറ്റ ഉത്തരവ്.

മഹാരാജാസ് കോളജിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ ഹോസ്റ്റലും കോളജും അടച്ചിട്ടിരിക്കുകയാണ്. തിങ്കളാഴ്ച പാരൻസ് മീറ്റിങ് നടത്തും. ബുധനാഴ്ച സർവ്വകക്ഷി യോഗം ചേരുമെന്നും പ്രിൻസിപ്പൽ വി എസ് ജോയ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോളേജിൽ നിലനിന്നിരുന്ന സംഘർഷാവസ്ഥ കഴിഞ്ഞ ദിവസം അതിക്രമത്തിലേക്ക് വഴിമാറി. ഇതിന്റെ പശ്ചാത്തലത്തിലാണ് അടിയന്തരമായി യോഗം ചേർന്ന് തീരുമാനം എടുത്തിരിക്കുന്നത്.

Advertising
Advertising

കോളേജിലുണ്ടായ സംഭവങ്ങളിൽ നിയമനടപടികൾ സംബന്ധിച്ച് സർവകലാശാല തീരുമാനമെടുത്തിട്ടില്ല. വിദ്യാർത്ഥി സംഘടനകൾക്കെതിരെ നിലവിൽ പൊലീസ് നടപടിയെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം അധ്യാപകന് മർദനമേറ്റ സംഭവത്തിൽ അന്വേഷണം നടത്തിയ ശേഷമാകും തീരുമാനമെടുക്കുകയെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി. ബുധനാഴ്ച എല്ലാ പാർട്ടികളുടെയും യോഗം വിളിച്ചിട്ടുണ്ട്. ഇതിന് ശേഷമാകും അന്തിമതീരുമാനം എടുക്കുക.

ഇതിനിടെ, കോളേജിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ഫ്രറ്റേണിറ്റി പ്രവർത്തകനും മൂന്നാം വർഷ വിദ്യാർഥിയുമായ ബിലാലിനെ ആശുപത്രിയിൽ കയറി എസ്എഫ്ഐ പ്രവർത്തകർ മർദിച്ചു. ജനറൽ ആശുപത്രിയുടെ ചില്ലുകളും എസ്.എഫ്.ഐ പ്രവർത്തകർ തകർത്തു. സാരമായി പരിക്കേറ്റ ബിലാൽ എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News