വിഴിഞ്ഞം കെഎസ്ആർടിസിയിലെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം
ഡിപ്പോയുടെ ശോചനീയാവസ്ഥ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയത് മീഡിയവൺ ആണ്
Update: 2025-06-06 02:16 GMT
തിരുവനന്തപുരം: തകർന്നു കിടന്ന തിരുവനന്തപുരം വിഴിഞ്ഞം കെഎസ്ആർടിസി ഡിപ്പോയിലെ നവീകരണങ്ങൾക്ക് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. വനിതാ യാത്രക്കാർക്കുള്ള ശീതീകരിച്ച വിശ്രമകേന്ദ്രം ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ ഗതാഗത മന്ത്രി കെബി ഗണേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. പൊളിഞ്ഞ് കിടക്കുന്ന ഡിപ്പോ യാർഡ് കോൺക്രീറ്റ് ചെയ്യാനുള്ള നടപടി തുടങ്ങിയതായും മന്ത്രി അറിയിച്ചു.
ഡിപ്പോയുടെ ശോചനീയാവസ്ഥ അധികാരികളുടെ ശദ്ധയിൽപ്പെടുത്തിയത് മീഡിയവണ്ണാണ്. സ്വകാര്യ റിസോർട്ടിന്റെ സിഎസ്ആർ ഫണ്ടുപയോഗിച്ചാണ് ആദ്യ നവീകരണം.
watch video: