തോല്‍വിക്ക് കാരണം വിഭാഗീയത; പാലക്കാട്ടെ ബിജെപിയുടെ പരാജയത്തിൽ ആര്‍എസ്എസ് നേതൃത്വത്തിന് കടുത്ത അതൃപ്തി

സ്ഥാനാർഥി നിർണയത്തിലും പ്രചരണത്തിലും പ്രശ്നങ്ങൾ നേരിട്ടുവെന്നുമാണ് വിലയിരുത്തൽ

Update: 2024-11-26 05:00 GMT

പാലക്കാട്: പാലക്കാട്ടെ ബിജെപിയുടെ പരാജയത്തിൽ ആര്‍എസ്എസ് നേതൃത്വത്തിന് കടുത്ത അതൃപ്തി. വിഭാഗീയതയാണ് തോൽവിക്ക് കാരണമെന്നും സ്ഥാനാർഥി നിർണയത്തിലും പ്രചരണത്തിലും പ്രശ്നങ്ങൾ നേരിട്ടുവെന്നുമാണ് വിലയിരുത്തൽ. ബിജെപി നേതൃത്വത്തിന് പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്നില്ല. ബിജെപി നേതൃത്വത്തിൽ മാറ്റങ്ങൾ വരണമെന്നും തോൽവിക്ക് പിന്നാലെ പരസ്പരം പഴിചാരിയുള്ള പ്രസ്താവനകൾ അവസാനിപ്പിക്കണമെന്നുമാണ് ആര്‍എസ്എസിന്‍റെ ആവശ്യം.

അതേസമയം ആഭ്യന്തര കലഹത്തിനിടെ ബിജെപി സംസ്ഥാന ഭാരവാഹി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. പാലക്കാട്ടെ തോല്‍വിക്ക് പിറകേ നേതാക്കള്‍ തമ്മിലടി തുടരുമ്പോഴാണ് യോഗം ചേരുന്നത്. സംഘടനാ തെരഞ്ഞെടുപ്പാണ് യോഗത്തിന്‍റെ പ്രധാന അജണ്ട. പാലക്കാട്ടെ തോല്‍വിയും യോഗത്തില്‍ ചർച്ചയാകും.

Advertising
Advertising

സി. കൃഷ്ണകുമാറിനും കെ. സുരേന്ദ്രനുമെതിരെ പാലക്കാട്ടെ നേതാക്കള്‍ പരസ്യവിമർശനം ഉയർത്തിയ സാഹചര്യത്തില്‍ യോഗത്തിലും സമാന രീതിയില്‍ വിമർശനത്തിന് സാധ്യതയുണ്ട്. സുരേന്ദ്രനെ ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ക്ക് പിറക അടുത്ത അധ്യക്ഷനാകാനുള്ള ചില നേതാക്കളുടെ ചരടുവലികളും സജീവമായതോടെ ബിജെപി വലിയ സംഘടനാ പ്രതിസന്ധിയാണ് നേരിടുന്നത്.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News