പഞ്ചാരക്കൊല്ലിയിലെ കടുവക്കായി തിരച്ചിൽ ഊർജിതം
പ്രദേശത്തെ നിരോധനാജ്ഞ നിലനിൽക്കുകയാണ്
Update: 2025-01-26 01:07 GMT
കൽപ്പറ്റ: വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ ഇറങ്ങിയ കടുവക്കായി തിരച്ചിൽ ഊർജിതം. ഡോക്ടർ അരുൺ സെകറിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് തിരച്ചിൽ നടത്തുന്നത്.
ഇന്നലെ വൈകീട്ട് കടുവയെ കണ്ട പ്രദേശത്ത് കൂടുതൽ വനം വകുപ്പ് ഉദ്യോഗസ്ഥരെയും ആർആർടി അംഗങ്ങളെയും ഉപയോഗിച്ചാണ് തിരച്ചിൽ. പ്രദേശത്തെ നിരോധനാജ്ഞ നിലനിൽക്കുകയാണ്.
കടുവയുടെ സാന്നിധ്യം ഉള്ളതിനാൽ അതീവ ജാഗ്രതാ നിർദ്ദേശമാണ് ജനങ്ങൾക്ക് നൽകിയിരിക്കുന്നത്. കടുവയെ പിടികൂടാൻ ഇന്നലെ ഒരു കൂടു കൂടി സ്ഥാപിച്ചിരുന്നു. കടുവ പ്രശ്നം പരിഹരിക്കാൻ കലക്ടറേറ്റിൽ ഇന്ന് ഉന്നതതല യോഗം ചേരും.