കായികമന്ത്രിയുടെത് അഹങ്കാരത്തിന്റെ സ്വരം; മാപ്പ് പറയണമെന്ന് വി.ഡി സതീശൻ

കേരള രാഷ്ട്രീയത്തിന്റെ വരാന്തയിൽ കയറിനിന്ന ആരെങ്കിലും ഇത്തരത്തിലുള്ള പരാമർശം നടത്തുമോയെന്നും വി.ഡി സതീശന്‍

Update: 2023-01-16 06:05 GMT
Editor : rishad | By : Web Desk

വി.ഡി സതീശന്‍, വി അബ്ദുറഹിമാന്‍

Advertising

തിരുവനന്തപുരം: കായിക മന്ത്രിയുടെത് അഹങ്കാരത്തിൻ്റെ സ്വരമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പട്ടിണിപാവങ്ങളെ അപമാനിച്ച ആൾ മന്ത്രിസ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ലെന്നും സതീശന്‍ പറഞ്ഞു. 

'കേരള രാഷ്ട്രീയത്തിന്റെ വരാന്തയിൽ കയറിനിന്ന ആരെങ്കിലും ഇത്തരത്തിലുള്ള പരാമർശം നടത്തുമോ? അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയും സ്വരമാണ് മന്ത്രിയുടെത്. മലയാളികളെ അപമാനിച്ചതാണിത്. അതിന്റെ സ്വാഭാവികമായൊരു പ്രതികരണമാണ് ഉണ്ടായത്. വിവാദ പ്രസ്താവന പിൻവലിച്ച് മന്ത്രി മാപ്പുപറയണമെന്നും സതീശൻ കൂട്ടിച്ചേർത്തു.

അതേസമയം സർക്കാരിന്റെ തെറ്റായ നയങ്ങൾ മൂലം കാര്യവട്ടം ഏകദിനത്തിൽ കാണികൾ കുറഞ്ഞുവെന്ന് രമേശ് ചെന്നിത്തലയും വ്യക്തമാക്കി. കായിക മന്ത്രി ജാഗ്രത പാലിക്കേണ്ടതായിരുന്നു. നികുതി വർധിപ്പിച്ചതുകൊണ്ട് സാധാരണക്കാർ മാറി നിന്നുവെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. എന്നാല്‍ കാര്യവട്ടം ഏകദിനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് കെ.സി.എ ജോയിന്റ് സെക്രട്ടറി ബിനീഷ് കോടിയേരി പറഞ്ഞു.

ഹെയിറ്റ് ക്യാമ്പയിനാണ് നടക്കുന്നത്. മന്ത്രി എന്തെങ്കിലും പറഞ്ഞെന് കരുതി കളി ബഹിഷ്കരിക്കരുതെന്നും ബിനീഷ് കോടിയേരി പറഞ്ഞു. രൂക്ഷമായ ഭാഷയിലായിരുന്നു പന്ന്യന്‍ രവീന്ദ്രന്റെ പ്രതികരണം. നഷ്ടം സർക്കാറിനു കൂടിയാണെന്നും പരാമർശക്കാർ ഇനിയെങ്കിലും ഇക്കാര്യങ്ങള്‍ മനസിലാക്കണമെന്നുമായിരുന്നു ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ പന്ന്യന്‍ രവീന്ദ്രന്റെ പ്രതികരണം. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News