'വഖഫ് വിഷയത്തിൽ സ്വീകരിച്ച നിലപാട് സ്വാഗതാർഹം'; സമസ്തയെ പ്രശംസിച്ച് സിപിഎം

യഥാർത്ഥ മത വിശ്വസികൾ സിപിഎമ്മുമായി അടുക്കുകയാണെന്നും ജില്ലാ സെക്രട്ടറി ഇ.എൻ.മോഹൻദാസ് അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

Update: 2021-12-27 15:11 GMT

സമസ്തയെ പ്രശംസിച്ച് സിപിഎം സംഘടനാ റിപ്പോർട്ട്. മലപ്പുറം ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിലാണ് സമസ്തയെ പ്രശംസിക്കുന്നത്. വഖഫ് വിഷയത്തിൽ ഇ.കെ, എ.പി സമസ്തകൾ സ്വീകരിച്ച നിലപാട് സ്വാഗതാർഹമാണെന്ന് റിപ്പോർട്ട് പറയുന്നു. മുസ്‌ലിം ലീഗ് വിഷയം രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമിച്ചു. ഇരു സമസ്തയുടേയും നിലപാട് നിർണായകമായെന്നും റിപ്പോർട്ടിൽ പറയുന്നു.

മുസ്‌ലിം കേന്ദ്രീകൃത മേഖലകളിൽ പാർട്ടിക്ക് വലിയ വളർച്ചയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സമ്മേളന കാലയളവിൽ ബ്രാഞ്ചുകളുടെ എണ്ണത്തിൽ 21 % വർധനയുണ്ടായി. യഥാർത്ഥ മത വിശ്വസികൾ സിപിഎമ്മുമായി അടുക്കുകയാണെന്നും ജില്ലാ സെക്രട്ടറി ഇ.എൻ.മോഹൻദാസ് അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ജയിക്കുമെന്ന് പ്രതീക്ഷിച്ച  പെരിന്തൽമണ്ണ മണ്ഡലത്തിലെ തോൽവിക്ക് കാരണം സംഘടനാ ദൗർബല്യമെന്നാണ് സ്വയംവിമർശനം.

നേരത്തെ സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി ലീഗിനെതിരെ കടുത്ത വിമർശനമുന്നയിച്ചിരുന്നു. ലീഗ് തീവ്രവാദികളുടെ നിലപാട് സ്വയം ഏറ്റെടുത്തിരിക്കുകയാണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News