അംഗീകാരമില്ലാത്ത അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്കെതിരെ നടപടിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

പരിശോധിച്ച് നടപടിയെടുക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി

Update: 2023-05-27 14:38 GMT

തിരുവനന്തപുരം: അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന അൺഎയ്ഡഡ് സ്‌കൂളുകൾക്കെതിരെ നടപടിയെടുക്കാൻ സർക്കാർ ഉത്തരവ്. പരിശോധിച്ച് നടപടിയെടുക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി. അംഗീകാരമില്ലാത്ത സ്‌കൂളുകളിൽ നിന്ന് മറ്റു സ്‌കൂളുകളിലേക്ക് മാറാൻ ടി.സിയും നിർബന്ധമില്ലെന്നും ഉത്തരവിൽ പറയുന്നു. സംസ്ഥാനത്ത് നിരവധി അംഗീകാരമില്ലാത്ത സ്‌കൂളുകൾ പ്രവർത്തിക്കുന്നുണ്ടെന്നും ഇത്തരം സ്‌കൂളുകളിൽ നിന്നും മറ്റു സ്‌കൂളുകളിലേക്ക് മാറാൻ നിരവധി നൂലാമാലകൾ നേരിടുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് വിദ്യാഭ്യാസ വകുപ്പ് എത്തിയത്.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News