ഇറക്കത്തിൽ സൈക്കിൾ അപകടത്തിൽപ്പെട്ട് വിദ്യാർഥി മരിച്ചു

സൈക്കിളിൽ നിന്ന് തെറിച്ചു വീണ കുട്ടിയുടെ തലയിടിച്ചതിനെ തുടർന്നുണ്ടായ മാരകമായ പരിക്കാണ് മരണത്തിനിടയാക്കിയത്

Update: 2022-01-12 16:59 GMT
Advertising

നെടുമ്പാശ്ശേരി: സൈക്കിളിൽ റോഡിലെ കുത്തനെയുള്ള ഇറക്കം ഇറങ്ങുന്നതിനിടെ ഉണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ചു. കുന്നുകര വയൽക്കര പാറപ്പറമ്പിൽ വീട്ടിൽ അൻസാറിന്റെ മകൻ മുഹമ്മദ് ഹിറാഷാണ് (10) മരണപ്പെട്ടത്. വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുന്നുകരയിൽ നിന്ന് വയൽക്കരയിലേക്കുള്ള റോഡിലായിരുന്നു അപകടം. സൈക്കിളിൽ നിന്ന് തെറിച്ചു വീണ കുട്ടിയുടെ തലയിടിച്ചതിനെ തുടർന്നുണ്ടായ മാരകമായ പരിക്കാണ് മരണത്തിനിടയാക്കിയത്. മാതാവ്: ഷെഫീന.

The student died in an accident while riding his bicycle down a steep descent on the road.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News