മലയാളിയുണ്ടാക്കിയ മികവുകളുടെ കാരണം പ്രവാസികളുടെ വിയർപ്പ്; പി മുജീബ് റഹ്മാൻ

രാജ്യത്തെ എല്ലാ ഭരണഘടനാ സംവിധാനങ്ങളെയും നോക്കുകുത്തിയാക്കി അരക്ഷിതമായ സാമുഹ്യക്രമം തീർക്കുകയാണ് മോദി ഭരണം.

Update: 2023-01-14 19:21 GMT

കൊച്ചി: മലയാളിയുണ്ടാക്കിയ മികവുകളുടെ കാരണം പ്രവാസികളുടെ വിയർപ്പാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീർ പി മുജീബ് റഹ്മാൻ.

തന്റെ രാജ്യത്ത് എല്ലാ നിയമങ്ങളെയും ഭരണകൂടം തന്നെ റദ്ദ് ചെയ്യുമ്പോഴും നാടിന് വേണ്ടി പ്രവാസികൾ അധ്വാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തനിമ സൗദി ചാപ്റ്ററിന്റെ കുടുംബ സംഗമം ആലുവയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ എല്ലാ ഭരണഘടനാ സംവിധാനങ്ങളെയും നോക്കുകുത്തിയാക്കി അരക്ഷിതമായ സാമുഹ്യക്രമം തീർക്കുകയാണ് മോദി ഭരണം. നിയമാനുസൃതമായി എല്ലാം നടപ്പിലാക്കുന്നു എന്ന് വരുത്തിത്തീർക്കുന്ന ഹിറ്റ്ലറിൻ്റെ പാത പിന്തുടരാൻ സംഘ്പരിവാർ പുതിയ അജണ്ടകൾ നെയ്തെടുക്കുകയാണെന്നും പി മുജീബ് റഹ് മാൻ പറഞ്ഞു.

സൗദി തലസ്ഥാനമായ റിയാദിൽ ഇസ്‌ലാമിക പ്രവർത്തനം നടത്തി വരുന്ന നൂറുകണക്കിന് കുടുംബങ്ങൾ ഒരു പകൽ നീണ്ടുനിന്ന സംഗമത്തിൽ പങ്കെടുത്തു. സമാന്തര സെഷനിലൂടെ കുട്ടികൾക്കായി പ്രത്യേക പരിപാടികളും സംഘടിപ്പിച്ചു. ഡോ.മുഹമ്മദ് നജീബ് കുടുംബസംഗമത്തിൽ ക്ലാസ് നയിച്ചു. ഇ.കെ ഈസ, അസ്ഹർ പുള്ളിയിൽ, കെ.കെ.എ അസീസ്, സഈദ് ഉമർ സംസാരിച്ചു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News