കോഴിക്കോട് ഓടികൊണ്ടിരുന്ന റോഡ് റോളറിന്‍റെ ചക്രം ഊരിത്തെറിച്ചു

റോഡ് റോളറിന്‍റെ ഒരു വശത്തെ ചക്രമാണ് ഊരിത്തെറിച്ചത്

Update: 2022-01-31 05:22 GMT
Editor : ijas

കോഴിക്കോട് ആയഞ്ചേരിയില്‍ ഓടികൊണ്ടിരുന്ന റോഡ് റോളറിന്‍റെ ചക്രം ഊരിത്തെറിച്ചു.അപകടത്തില്‍ റോഡ് റോളര്‍ അല്‍പ്പ ദൂരം റോഡില്‍ ഉരഞ്ഞില്‍ നീങ്ങി നിന്നു. വലിയ അപകടം ഒഴിവായി. ഞായറാഴ്ച രാവിലെയാണ് ആയഞ്ചേരി വില്യാപ്പള്ളി റോഡില്‍ കുറിച്ചാം വള്ളി താഴെ ഓടികൊണ്ടിരിക്കുന്ന റോഡ് റോളറിന്‍റെ ഒരു വശത്തെ ചക്രം ഊരിത്തെറിച്ചത്. തെറിച്ചുവീണ ചക്രം റോഡിലൂടെ നീങ്ങി 25 മീറ്റര്‍ ദൂരെ പതിച്ചു. റോഡില്‍ മറ്റു വാഹനങ്ങളോ കാല്‍നടയാത്രക്കാരോ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.  

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News