Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
കണ്ണൂര്‍: കണ്ണൂര്‍ കായലോട്ടെ റസീനയുടെ ആത്മഹത്യയില്‍ ആണ്‍ സുഹൃത്തിനെതിരെ ഗുരുതര പരാതിയുമായി യുവതിയുടെ മാതാവ്. കൊളച്ചേരി സ്വദേശി റഹീസിനെതിരെയാണ് പരാതി. വിവാഹ വാഗ്ദാനം നല്‍കി റസീനയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. റസീനയുടെ ആൺ സുഹൃത്ത് പോലീസ് സ്റ്റേഷനിൽ ഹാജരായി. കൊളച്ചേരി മുക്ക് സ്വദേശി റഹീസ് ആണ് പിണറായി പോലീസ് സ്റ്റേഷനിൽ ഹാജരായത്. പരാതിയുടെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു. കേസില്‍ നിരപരാധികളെ അറസ്റ്റ് ചെയ്തെന്ന് ആരോപിച്ച് പിണറായി പൊലീസ് സ്റ്റേഷനിലേക്ക് ഇന്ന് എസ്ഡിപിഐ മാര്‍ച്ച് നടത്തും.
അതേസമയം, കണ്ണൂരില്‍ യുവതി ആത്മഹത്യ ചെയ്തതിന് പിന്നില്‍ മുസ്‌ലിം സ്ത്രീ ഭര്‍ത്താവല്ലാത്തവരോട് സംസാരിക്കരുതെന്ന താലിബാനിസത്തിന്റെ ഫലമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. കേരളത്തില്‍ എവിടെയായാലും പിന്നീട് ജീവിച്ചിരിക്കാന്‍ തോന്നാത്ത തരത്തിലുള്ള അതിഭീകരമായ മാനസികപീഡനമാണ് റസീന അനുഭവിച്ചതെന്ന് പി.കെ ശ്രീമതി പറഞ്ഞു.