കടന്നൽ കുത്തേറ്റ് യുവാവ് മരിച്ചു
രാവിലെ ജോലിക്കായെത്തിയ തൊഴിലാളികൾ കടന്നൽ കൂടിളകിയത് അറിഞ്ഞിരുന്നില്ല
Update: 2022-01-28 07:32 GMT
പത്തനംതിട്ട തന്നിതോടിൽ യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു. മേടപ്പാറ സ്വദേശി അഭിലാഷാണ് മരിച്ചത്. കടന്നൽ ആക്രമണത്തിൽ അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്.
തോട്ടത്തിൽ ജോലിക്കെത്തിയ തൊഴിലാളികളെയാണ് കടന്നൽക്കൂട്ടം ആക്രമിച്ചത്. രാവിലെ ജോലിക്കായെത്തിയ തൊഴിലാളികൾ കടന്നൽ കൂടിളകിയത് അറിഞ്ഞിരുന്നില്ല. അതീവ ഗുരുതരമായി പരിക്കേറ്റ അഭിലാഷിനെ ഉടൻ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. രണ്ട് സ്ത്രീകൾക്കും മൂന്നു പുരുഷന്മാർക്കുമാണ് പരിക്കേറ്റത്. മരിച്ച അഭിലാഷിന്റെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിയിട്ടുണ്ട്.