ഭാര്യയെ ശല്യം ചെയ്തതിന് പൊലീസിൽ പരാതി നൽകിയ യുവാവിനെ സംഘം ചേർന്ന് മർദിച്ചു

മലപ്പുറം വണ്ടൂർ കാളികാവ് സ്വദേശി ഹാഷിമിനാണ് മർദനമേറ്റത്

Update: 2021-12-23 01:26 GMT

ഭാര്യയെ ശല്യം ചെയ്തതിന് പൊലീസിൽ പരാതി നൽകിയ യുവാവിനെ സംഘം ചേർന്ന് മർദിച്ചു. മലപ്പുറം വണ്ടൂർ കാളികാവ് സ്വദേശി ഹാഷിമിനാണ് മർദനമേറ്റത്. സംഭവത്തിൽ പോലീസ് അനാസ്ഥയാരോപിച്ച് സി.പി.എം എരിയാ സെക്രട്ടറിയുടെ നേതൃത്വത്തിൽ വണ്ടൂർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.

വണ്ടൂരിൽ വ്യവസായ സ്ഥാപനം നടത്തുന്ന കാളികാവ് സ്വദേശിനിയായ യുവതിയെ വണ്ടൂർ സ്വദേശിയായ യുവാവ് സ്ഥിരമായി ശല്യം ചെയ്തതോടെയാണ് യുവതിയുടെ ഭർത്താവ് പൊലീസിൽ പരാതി നൽകിയത് . ഇതിൽ പ്രകോപിതനായ യുവാവ് സംഘമായെത്തി പരാതിക്കാരനെ മർദ്ദിച്ചുവെന്നാണ് പരാതി. ഹാഷിം നൽകിയ പരാതിയിൽ പൊലീസ് കൃത്യമായി നടപടി സ്വീകരിച്ചില്ലെന്നാരോപിച്ചാണ് സി.പി.എം എരിയാ സെക്രട്ടറിയുടെ നേതൃത്വത്തിൽ വണ്ടൂർ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചത്. അക്രമികളേ ഉടൻ പിടികൂടുമെന്ന് ഡി.വൈ.എസ്.പി ഉറപ്പ് നൽകിയതോടെയാണ്‌ പ്രതിഷേധം അവസാനിപ്പിച്ചത്. യുവതിയുടെ പരാതിയിൽ പൊലീസ് കെസേടുത്തു അന്വേഷണം ആരംഭിച്ചു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News