പൂർവ വിദ്യാർഥി സംഗമം നടക്കുന്നതിനിടെ വാളുവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കൾ

വരവൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലാണ് ബൈക്കിലെത്തിയ രണ്ട് ചെറുപ്പക്കാർ വടിവാൾ വീശിയത്.

Update: 2023-01-15 15:24 GMT

വരവൂർ: സ്‌കൂളിൽ പൂർവ വിദ്യാർഥി സംഗമം നടക്കുന്നതിനിടെ വാളുവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കൾ. വരവൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലാണ് ബൈക്കിലെത്തിയ രണ്ട് ചെറുപ്പക്കാർ വടിവാൾ വീശിയത്. അക്രമികളിൽ ഒരാളുടെ ബൈക്കുമായി മറ്റൊരു വാഹനം തട്ടിയിരുന്നു. ഇത് ചോദിക്കാനാണ് വടിവാളുമായെത്തിയത്. ഇവരെ മറ്റുള്ളവർ ഇടപെട്ട് തിരിച്ചയക്കുകയായിരുന്നു. ചെറുതുരുത്തി പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News