കെട്ടിടത്തിന് മുകളിൽ നിന്നും വീണ് യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്; സുഹൃത്തുക്കൾ അറസ്റ്റിൽ

സാമ്പത്തിക ഇടപാടിലെ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് കണ്ടെത്തി

Update: 2023-09-15 12:05 GMT

തിരുവനന്തപുരം: പാലോട് പെരിങ്ങമലയിൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് യുവാവ് മരിച്ചത് കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. മരിച്ച പാലോട് സ്വദേശി സുഭാഷിന്റെ സുഹൃത്തുക്കളായ ഷിബു, സബിൻ എന്നിവരെ അറസ്റ്റ് ചെയ്തു. സാമ്പത്തിക ഇടപാടിലെ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് കണ്ടെത്തി.

സെപ്റ്റംബർ 12 ന് രാത്രി 11 മണിയോടെയാണ് സംഭവം. പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടത്തിലെ ജീവനക്കാരനായിരുന്ന സുഭാഷ് കുമാർ വാടകക്ക് താമസിച്ചിരുന്ന ഇരുനില കെട്ടിടത്തിൽ നിന്ന് വീണാണ് മരിച്ചത്. ജനാല വഴി റോഡിലേക്കു തലയിടിച്ചു വീഴുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് സുഭാഷ് കുമാറിനെ ആശുപത്രിയിൽ എത്തിയെങ്കിലും മരണം സംഭവിച്ചു.

Advertising
Advertising

എന്നാൽ സംശയം തോന്നിയ പൊലീസ് സുഭാഷ് കുമാറിനൊപ്പമുണ്ടായിയുന്ന രണ്ടുപേരെ സംഭവസമയത്ത് തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതികൾ കുറ്റം സമ്മതിച്ചത്. സുഹൃത്തുക്കൾക്കിടയിലെ സാമ്പത്തിക പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മദ്യപാനതിനിടെ പ്രതികളായ ഷിബുവും സബിനും മദ്യപിക്കാനായി വീട്ടിലെത്തിയ സമയം പണം ഇടപാട് സംബന്ധിച്ച് തർക്കം ഉണ്ടാവുകയും ഇതിനിടെ ബിജു സുഭാഷിനെ പിടിച്ചു തള്ളുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News