കഴക്കൂട്ടത്ത് വീട് കുത്തിത്തുറന്ന് 35 പവൻ കവർന്നു; വിരലടയാളങ്ങൾ ലഭിച്ചില്ല, അന്വേഷണം സി.സി.ടി.വി കേന്ദ്രീകരിച്ച്‌

വീട് പൂട്ടി പുറത്ത് പോയപ്പോഴാണ് മോഷണം നടന്നത്.

Update: 2024-04-17 02:19 GMT

തിരുവനന്തപുരം: കഴക്കൂട്ടത്ത് വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിൽ പൊലീസ് സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണം ആരംഭിച്ചു. കഴക്കൂട്ടം ശ്യാ‌മിന്റെ വീട്ടിൽ വെളളിയാഴ്ചയാണ് മോഷണം നടന്നത്.കുടുബ‌സമേതം മൂകാംബികയില്‍ പോയി തിരിച്ചെത്തിയപ്പോഴാണ്  മോഷണ വിവരം അറിഞ്ഞത്. കഴക്കൂട്ടം അസി: കമ്മീഷണറുടെ നേതൃത്വത്തില്‍ പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.

വിരല്‍ അടയാള വിദഗ്ദരും ഡോഗ് സ്‌ക്വോഡും പരിശോധിച്ചു. എന്നാൽ മോഷ്ടാക്കള്‍ ഗ്ലൗസ് ധരിച്ചിരുന്നതിനാൽ സൂചനകൾ ലഭിച്ചില്ലെന്നും കൂടുതൽ വിവരങ്ങൾക്ക് വേണ്ടി സി സി ടി വി കേന്ദ്രീകരിച്ചുള്ള അന്വേഷണം ആരംഭിക്കുകയാണെന്നും പൊലീസ് പറഞ്ഞു. മോഷണത്തിൽ അലമാരയില്‍ സൂക്ഷിച്ചിരുന്ന 35 പവനോളം സ്വര്‍ണ്ണവും വാച്ചുകളും നഷ്ടമായതായി കണ്ടെത്തി. മോഷ്ടാക്കൾ എല്ലാ മുറികളിലെയും വാതിലുകളും അലമാരകൾ കുത്തിത്തുറന്ന് മോഷണം നടത്തിയിട്ടുണ്ടെന്ന് കുടുംബം പറഞ്ഞു. അതേസമയം എന്നാണ് മോഷണം നടന്നത് എന്നാ കാര്യത്തിൽ ഇതുവരെയും വ്യക്തത ലഭിച്ചിട്ടില്ല.

Advertising
Advertising


Full View


Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News