മോഷണക്കേസ് പ്രതികൾ പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

തിരുവനന്തപുരം പാലോട് പൊലീസ് പ്രതികളെ വയനാട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത് കൊണ്ടു വരികയായിരുന്നു

Update: 2025-09-28 06:50 GMT
Editor : rishad | By : Web Desk

കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതികള്‍ | Photo Mediaone News

തിരുവനന്തപുരം: മോഷണക്കേസ് പ്രതികൾ പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. കൊല്ലം കടയ്ക്കൽ ചെറുകുളത്ത് വെച്ചാണ് സംഭവം.

ആയൂബ് ഖാൻ, സെയ്താലി എന്നിവരാണ് രക്ഷപ്പെട്ടത്. അച്ഛനും മകനും ആണ് പ്രതികള്‍.

തിരുവനന്തപുരം പാലോട് പൊലീസ് പ്രതികളെ വയനാട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത് കൊണ്ടുവരികയായിരുന്നു. കൊല്ലത്ത് വെച്ച് ഡ്രൈവർക്ക് ഫോൺ വന്നു. സംസാരിക്കാന്‍ വേണ്ടി വണ്ടിയൊതുക്കി പുറത്തേക്കിറങ്ങുകയും ചെയ്തു.  ഇതിനിടെയാണ് പ്രതികൾ ഓടിപ്പോകുന്നത്. 

കൈ വിലങ്ങുമായാണ് ഇവർ രക്ഷപ്പെട്ടത്.  ഇവർക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News