പി.സി ജോർജിനെതിരെ നൽകിയ പീഡന പരാതിയിൽ തെളിവുണ്ട്: പരാതിക്കാരി

ഹോട്ടലിനകത്ത് നടന്ന കാര്യങ്ങളുടെ ശബ്ദരേഖ തന്റെ കൈവശമുണ്ടെന്ന് പരാതിക്കാരി

Update: 2022-07-02 13:05 GMT
Editor : afsal137 | By : Web Desk
Advertising

തിരുവനന്തപുരം: പി.സി ജോർജിനെതിരെ നൽകിയ പീഡന പരാതിയിൽ തെളിവുണ്ടെന്ന് സോളാർ കേസ് പ്രതിയായ പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു. ഹോട്ടലിനകത്ത് നടന്ന കാര്യങ്ങളുടെ ശബ്ദരേഖ തന്റെ കൈവശമുണ്ടെന്നാണ് പരാതിക്കാരിയുടെ വാദം. മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസിൽ മൊഴി നൽകുന്നതിനിടെയാണ് പരാതി ഉന്നയിച്ചത്. കേസിൽ പി.സി ജോർജിനെ അറസ്റ്റു ചെയ്തതിനു പിന്നാലെയാണ് പരാതിക്കാരിയുടെ പ്രതികരണം.

തെളിവുകളെല്ലാം നേരത്തെ തന്നെ പൊലീസിനു നൽകിയിട്ടുണ്ട്. പി.സി ജോർജ് പീഡിപ്പിച്ചത് എസ്.ഐ.ടിയോട് അങ്ങോട്ട് പറയുകയായിരുന്നു. തനിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും പരാതിക്കാരി പറഞ്ഞു. ഫോൺ കാൾ റെക്കോർഡുകളും മറ്റുമാണ് തെളിവായി സമർപ്പിച്ചിട്ടുള്ളതെന്നും 2014 മുതൽ പി.സി ജോർജുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു. തന്റെ പേര് വെളിപ്പെടുത്തിയതിനെ പരാതി നൽകുമെന്ന് പരാതിക്കാരി നേരത്തെ തന്നെ വ്യക്തമാക്കി. സ്ത്രീത്വത്തെ അപമാനിച്ചതിന് 154, 54 (A) എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്ത മ്യൂസിയം പൊലീസ് ഉച്ചയ്ക് ശേഷമാണ് പി സി ജോർജിനെ അറസ്റ്റ് ചെയ്തത്. ഈ വർഷം ഫെബ്രുവരി 10 ന് തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വച്ച് ലൈംഗിക താൽപര്യത്തോടെ തന്നെ കടന്നുപിടിച്ചെന്നും അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും സോളാർ കേസ് പ്രതി രഹസ്യ മൊഴി നൽകിയിരുന്നു. മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസിൽ പി.സി.ജോർജിനെ ഇന്ന് ചോദ്യം ചെയ്യാനായി വിളിച്ച് വരുത്തിയിരുന്നു. ഈ കേസിൽ ക്രൈംബ്രാഞ്ചിന്റെ മൊഴിയെടുക്കൽ പൂർത്തിയായതിന് ശേഷമാണ് ജോർജിനെ അറസ്റ്റ് ചെയ്തത്.

ചോദ്യം ചെയ്യൽ പൂർത്തിയായതോടെ മ്യൂസിയം പൊലീസ് പി സി ജോർജിനെ കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഗൂഢാലോചന കേസിൽ ചോദ്യം ചെയ്യുന്നതിനിടെ, 12.40ന് ആണ് പി സി ജോർജിനെതിരെ സോളാർ തട്ടിപ്പ് കേസ് പ്രതി പരാതി നൽകിയത്. ഒരു മണിക്കൂറിനകം എഫ്‌ഐആർ ഇട്ടു. ചോദ്യം ചെയ്യൽ പൂർത്തിയായി ആഹാരം കഴിച്ചയുടൻ പി സി ജോർജിനെ കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തു. 2.50 ന് പി സി ജോർജിൻറെ അറസ്റ്റ് രേഖപ്പെടുത്തി. സ്ത്രീത്വത്തെ അപമാനിക്കൽ മോശം പരാമർശം അശ്ലീല സന്ദേശം നൽകൽ തുടങ്ങിയ കുറ്റങ്ങൾ ചെയ്തതിന് 354,354 എ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News