'ലീഗ്-സമസ്ത ഭിന്നതയില്ല, രണ്ടും രണ്ട് വഴിക്കാക്കാൻ ആര് ശ്രമിച്ചാലും കഴിയില്ല'; അബ്ദുസമദ് പൂക്കോട്ടൂർ

''രണ്ടും രണ്ട് വഴിക്കാക്കാൻ ആഗ്രഹിക്കുന്നവരുടെ ലക്ഷ്യം ലീഗ്-സമസ്ത ബന്ധം തകർക്കലും തെരഞ്ഞെടുപ്പുമാണ്''

Update: 2023-10-07 07:40 GMT
Editor : ലിസി. പി | By : Web Desk

അബ്ദുസമദ് പൂക്കോട്ടൂർ

മലപ്പുറം: പി.എം.എ സലാമിന്റെ പ്രസ്താവനയ്ക്ക് ജിഫ്രി മുത്തുക്കോയ തങ്ങൾ മറുപടി നൽകിയതോടെ വിവാദം അവസാനിച്ചുവെന്ന് എസ്.വൈ.എസ് നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ. ലീഗും സമസ്തയും തമ്മിലുള്ള ബന്ധം വഷളാക്കാനാകില്ല. എല്ലാ വിഷയങ്ങളും രമ്യമായി പരിഹരിക്കും. രണ്ടും രണ്ട് വഴിക്കാക്കാൻ ആഗ്രഹിക്കുന്നവരുടെ ലക്ഷ്യം ലീഗ്-സമസ്ത ബന്ധം തകർക്കലും തെരഞ്ഞെടുപ്പുമാണ്.

സമൂഹത്തിൽ ചർച്ചക്ക് വക വെക്കുന്ന പ്രസ്താവന ആര് നടത്തുമ്പോഴും ശ്രദ്ധ പുലർത്തണമെന്നും അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു.അത്തരത്തിലുള്ള പ്രസ്താവന വ്യാഖ്യാനിച്ച് പർവതീകരിക്കുന്നതും ശരിയല്ല. സമസ്ത പോഷക സംഘടന നേതാക്കൾ കത്ത് നൽകിയത് അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News