ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിലെ ജീവനക്കാർക്ക് വിഷുക്കൈനീട്ടമില്ല; 14 ജില്ലകളിലായി 126 ജീവനക്കാർക്കാണ് ശമ്പളം ലഭിക്കാത്തത്

കേന്ദ സർക്കാർ പ്രോജക്ട് നിർത്തലാക്കിയത് മുതലാണ് തദ്ദേശ സ്വയം ഭരണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിലെ ജീവനക്കാർക്ക് ശമ്പളം മുടങ്ങിയത്

Update: 2023-04-15 01:35 GMT

പാലക്കാട്: ജില്ലാ ദാരിദ്ര്യ ലംഘൂകരണ വിഭാഗം ജീവനക്കാർക്ക് വിഷു ദിനത്തിലും ശമ്പളമില്ല. 14 ജില്ലകളിലായി 126 ജീവനക്കാർക്കാണ് ശമ്പളം ലഭിക്കാത്തത്. കേന്ദ സർക്കാർ പ്രോജക്ട് നിർത്തലാക്കിയത് മുതലാണ് തദ്ദേശ സ്വയം ഭരണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിലെ ജീവനക്കാർക്ക് ശമ്പളം മുടങ്ങിയത്.

കേന്ദ്രസർക്കാറിന്റെ വിവിധ പദ്ധതികളുടെ ഏകോപനമായിരുന്നു പ്രധാന ജോലി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കേന്ദ്ര സർക്കാർ ഡി.ആർ.ടി പദ്ധതി നിർത്തി. നിലവിൽ പി.എം.എ.വൈ , ഐ.ഡബ്ല്യു.എം.പി,നബാഡ് അടക്കം ഉള്ള പദ്ധതികളുടെ ജില്ലാതല നിർവ്വഹണമാണ് ഈ ദാരിദ്ര്യ ലഘുകരണ വിഭാഗം ജീവനക്കാർ ചെയ്യുന്നത്. ഭൂരിഭാഗം സംസ്ഥാനങ്ങളും മാതൃ വകുപ്പിൽ ഈ യൂണിറ്റിനെ ലയിപ്പിച്ച് ശമ്പളം നൽകുന്നുണ്ട്. കേരളത്തിൽ ശമ്പളം മുടങ്ങിയിട്ട് മാസങ്ങളായി. വിവിധ പദ്ധതികളിലെ പലിശ പണം എടുത്താണ് ജീവനക്കാർ നിത്യ ചിലവുകൾ കഴിച്ചിരുന്നത്.അതും നിന്നതോടെ വിഷുവും , പെരുന്നാളുമെല്ലാം വലിയ പ്രതിസന്ധിയിലാണ്.

Advertising
Advertising

ജില്ലാ അടിസ്ഥാനത്തിലാണ് ദാരിദ്ര്യ ലഘൂകരണ ഓഫീസ് പ്രവർത്തിക്കുന്നത്. പ്രോജക്ട് ഡയറക്ടർ , വനിത വികസന അസിസ്റ്റന്റ് പ്രോജക്ട് ഓഫീസർ , ഹെഡ് ക്ലർക്ക് , രണ്ട് എൽ.ഡി ക്ലർക്ക് , ഒരു ടൈപിസ്റ്റ് , ഒരു ഡ്രൈവർ, ഒരു പിയൂൺ എന്നിവരാണ് ഒരു ഓഫിസിൽ ജോലി ചെയ്യുന്നത്. പി.എസ്.സി വഴി നിയമിതരായ ഉദ്യോഗസ്ഥരാണ് ശമ്പളം ലഭിക്കാതെ പ്രയാസം അനുഭവിക്കുന്നത്. 2014 ൽ സ്പാർക്ക് വഴി ഈ ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകാൻ സർക്കാർ ഉത്തരവിറക്കിയിട്ടും ഫലമുണ്ടായില്ല. 

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News