'എനിക്കെതിരെ ഗൂഢാലോചന നടന്നു'; നേതാക്കളെ നിലപാടറിയിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണങ്ങളിൽ പരാതിക്കാരന്റെ മൊഴിയെടുക്കും

Update: 2025-08-26 06:57 GMT
Editor : നബിൽ ഐ.വി | By : Web Desk

തിരുവനന്തപുരം: ലൈംഗിക ചൂഷണ ആരോപണങ്ങളിൽ തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. നേതൃത്വവുമായുള്ള ആശയ വിനിമയത്തിലാണ് ഇക്കാര്യം അറിയിച്ചത്. ആരോപണങ്ങൾക്ക് രാഹുൽ തന്നെ മറുപടി പറയട്ടെ എന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം.

രാഹുലിനെതിരായ ലൈംഗികാരോപണങ്ങളിൽ പരാതിക്കാരന്റെ മൊഴിയെടുക്കും. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് മൊഴി രേഖപ്പെടുത്തുക. കേരള കോൺഗ്രസ് (എം) നേതാവ് എ.എച്ച് ഹഫീസ് ആണ് പരാതിക്കാരൻ. അതേസമയം രാഹുലിനെ സസ്പെൻഡ് ചെയ്തോടെ വിവാദം അവസാനിക്കുമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ്.

വിഷയത്തിൽ ഇനി കോൺഗ്രസ് കൂടുതൽ ചർച്ചകൾ നടത്തില്ല. സിപിഎമ്മും രാജി ആവശ്യം കൂടുതൽ ശക്തമാക്കില്ലെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. പാർട്ടി നടപടികൾക്ക് ശേഷം രാഹുൽ മാങ്കൂട്ടത്തിലും ഇതുവരെ പ്രതികരിച്ചിട്ടില്ല. 

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News