പാലക്കാട്ട് ഹോട്ടലിൽ മോഷണത്തിനിടെ ബീഫ് ചൂടാക്കി കഴിച്ച കള്ളൻ പിടിയിൽ

ഓംലറ്റ് ഉണ്ടാക്കി കഴിച്ചതിന് പിന്നാലെയാണ് സിസിടിവി കണ്ടതോടെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു

Update: 2025-06-18 07:13 GMT
Editor : ലിസി. പി | By : Web Desk

പാലക്കാട്: ഹോട്ടലില്‍ മോഷണത്തിനിടെ ബീഫ് ചൂടാക്കി കഴിച്ച മോഷ്ടാവ് പിടിയിൽ. തമിഴ്നാട് മാർണ്ഡം സ്വദേശി അനീഷ് എന്ന ശിവകുമാറാണ് പിടിയിലായത്. മേയിലാണ് പാലക്കാട് ചന്ദ്രനഗറിലെ ഹോട്ടലിൽ ഇയാള്‍ മോഷണം നടത്തിയത്.ഹോട്ടലിൽ നിന്ന് ഇയാൾ 25,000 രൂപയും മോഷ്ടിച്ചിരുന്നു.

മോഷണത്തിന് പിന്നാലെ ഹോട്ടലിലുണ്ടായിരുന്ന കോഴിമുട്ടയെടുത്ത് ഓംലറ്റ് ഉണ്ടാക്കി കഴിക്കുകയും ചെയ്തിരുന്നു.ഇതിനിടയില്‍ ഫ്രിഡ്ജ് തുറന്നുനോക്കിയപ്പോള്‍ അതില്‍ ബീഫ് ഫ്രൈ ഇരിക്കുന്നത് കണ്ടു. ഇത് ചൂടാക്കാന്‍ തുടങ്ങുന്ന സമയത്താണ് ഹോട്ടലില്‍ സ്ഥാപിച്ച സിസിടിവി കാമറ കള്ളന്‍റെ ശ്രദ്ധയില്‍പ്പെട്ടു.ഇതോടെ കള്ളന്‍ അവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. 

എന്നാല്‍ പോകുന്ന പോക്കില്‍ അവിടെയുണ്ടായിരുന്ന മൊബൈല്‍ ഫോണും ചാര്‍ജറും പണവും അനീഷ് കള്ളന്‍ മോഷ്ടിച്ചിരുന്നു.  ഹോട്ടലിന് സമീപത്തെ ക്ഷേത്രത്തിലും അതേദിവസം മോഷണം നടന്നിരുന്നു. 

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News