തിരുവനന്തപുരത്ത് വ്യാപാരി കടക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

സാമ്പത്തിക ബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്യുന്നു എന്ന കുറിപ്പ് പൊലീസ് കണ്ടെടുത്തു

Update: 2021-07-22 07:42 GMT

തിരുവനന്തപുരം തച്ചോട്ട്കാവിൽ വ്യാപാരിയെ കടക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തേവിക്കോണം സ്വദേശി വിജയകുമാർ (56)ആണ് മരിച്ചത്. സാമ്പത്തിക ബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്യുന്നു എന്ന കുറിപ്പ് പൊലീസ് കണ്ടെടുത്തു. തച്ചോട്ട്കാവിൽ സ്റ്റേഷനറികട നടത്തി വരികയായിരുന്നു വിജയകുമാർ. ലോക്ക്ഡൗൺ കാലയളവിൽ വിജയകുമാറിന് 15 ലക്ഷം രൂപയുടെ കട ബാധ്യതയുണ്ടായെന്നാണ് സുഹൃത്തുക്കൾ പറയുന്നത്.

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News