തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്‌സ്: രഘുചന്ദ്രൻ നായർ പ്രസിഡന്റ്, എബ്രഹാം തോമസ് സെക്രട്ടറി

2022-24 കാലയളവിലേക്കുള്ള ഭാരവാഹികളെയാണ് എതിരില്ലാതെ തെരഞ്ഞെടുത്തിരിക്കുന്നത്

Update: 2022-07-01 15:46 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസിന്റെ(തിരുവനന്തപുരം) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. എസ്.എൻ രഘുചന്ദ്രൻ നായർ(എം.ഡി, എസ്.ഐ പ്രോപർട്ടി) പ്രസിഡന്റും എബ്രഹാം തോമസ്(എം.ഡി, പനച്ചമൂട്ടിൽ എക്‌സ്‌പോർട്ട്‌സ്) സെക്രട്ടറിയും രഞ്ജിത്ത് കാർത്തികേയൻ(ചാർട്ടേഡ് അക്കൗണ്ടന്റ്) ട്രഷററുമാണ്.

2022-24 കാലയളവിലേക്കുള്ള ഭാരവാഹികളെയാണ് എതിരില്ലാതെ തെരഞ്ഞെടുത്തിരിക്കുന്നത്. ജവഹർ നഗർ ചേംബർ ഓഫ് കൊമേഴ്‌സ് ഹാളിൽ നടന്ന വാർഷിക പൊതുയോഗത്തിൽ എസ്.എൻ രഘുചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു.

മറ്റു ഭാരവാഹികൾ: ഡോ. ബി. ഗോവിന്ദൻ(ചെയർമാൻ, ഭീമ ഗ്രൂപ്പ്)-സീനിയർ വൈസ് പ്രസിഡന്റ്, സുരേഷ് മാത്യു(എം.ഡി, നിലമേൽ എക്‌സ്‌പോർട്ടേഴ്‌സ്)-വൈസ് പ്രസിഡന്റ്, സൺ ലാൽ(പ്രൊപ്രൈറ്റർ, ശ്രീ മഹാദേവ ഇലക്ട്രിക്കൽസ്).

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News