തിരുവനന്തപുരത്ത് വൻ മയക്കുമരുന്ന് വേട്ട: ലക്ഷങ്ങൾ വില വരുന്ന എം.ഡി.എം.എയുമായി നാല് പേര്‍ പിടിയില്‍

കൊലപാതക ശ്രമം ഉൾപ്പെടെ നിരവധി കേസിലെ പ്രതികളാണ് ലഹരിവസ്തുക്കളുമായി പിടിയിലായത്

Update: 2021-08-03 03:07 GMT
Editor : ijas

തിരുവനന്തപുരം നെയ്യാറ്റിൻകരയില്‍ വൻ മയക്കുമരുന്ന് വേട്ട. ലക്ഷങ്ങൾ വില വരുന്ന എം.ഡി.എം.എയുമായി നാല് പേര്‍ പിടിയിലായി. കൊലപാതക ശ്രമം ഉൾപ്പെടെ നിരവധി കേസിലെ പ്രതികളാണ് ലഹരിവസ്തുക്കളുമായി പിടിയിലായത്. ആര്യങ്കോട്, പൂഴനാട്, കുറ്റിയാണിക്കാട് ഭാഗങ്ങളിൽ പൊലീസും, ആന്‍റി നാർക്കോട്ടിക് സെല്ലും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. കുറ്റിയാണിക്കാട് സ്വദേശി കിരൺ, ഒറ്റശേഖര മംഗലം സ്വദേശികളായ ബിനിൽ, വിപിൻ മോഹൻ, കീഴാറ്റൂര്‍ സ്വദേശി ജോബി ജോസ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് ലക്ഷങ്ങൾ വില വരുന്ന എം.ഡി.എം.എയും നാലു കിലോ കഞ്ചാവും പിടിച്ചെടുത്തു.

വിദ്യാർത്ഥികൾക്കും, സിനിമ സീരിയൽ താരങ്ങള്‍ക്കും ഇവർ സ്ഥിരമായി മയക്കുമരുന്ന് എത്തിച്ചു നൽകിയിരുന്നതായി പൊലീസ് പറയുന്നു. ബിബിൻ മോഹന്‍റെ നേതൃത്വത്തിലാണ് സിനിമാ-സീരിയൽ മേഖലകളിൽ മയക്കുമരുന്നുകൾ എത്തിച്ചു നൽകുന്നത്. പിടിയിലായ എല്ലാവരും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ്. സംഘത്തിൽ കൂടുതൽ പ്രതികളുണ്ടെന്നും ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കിയെന്നും പൊലീസ് പറഞ്ഞു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News