തിരുവനന്തപുരത്ത് പൊലീസിന് നേരെ തോക്കുചൂണ്ടിയ മോഷ്ടാക്കൾ സഞ്ചരിച്ച ബൈക്ക് കണ്ടെത്തി

പിടിക്കപ്പെടുമെന്നായപ്പോള്‍ പൊലീസിന് നേരെയും തോക്കുചൂണ്ടി മോഷ്ടാക്കള്‍ കടന്നുകളയുകയായിരുന്നു.

Update: 2022-08-23 05:02 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: വഞ്ചിയൂരിൽ പൊലീസിന് നേരെ തോക്കുചൂണ്ടി കടന്നുകളഞ്ഞ മോഷ്ടാക്കൾ സഞ്ചരിച്ച ബൈക്ക് കണ്ടെത്തി. തിരുവനന്തപുരം പി.എം.ജി ഭാഗത്ത് നിന്നാണ് ബൈക്ക് കണ്ടെത്തിയത്. ബൈക്ക് മോഷ്ടിച്ച് പോകും വഴിയാണ് മോഷ്ടാക്കൾ പൊലീസിനു നേരെ തോക്കുചൂണ്ടിയത്. ഇന്നലെ ഉച്ചക്ക് ഒന്നരയടെയായിരുന്നു സംഭവം.

മ്യൂസിയം സ്റ്റേഷന്‍ പരിധിയിൽ നിന്ന് രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ ബൈക്ക് മോഷ്ടിക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച നാട്ടുകാരെ തോക്കുചൂണ്ടി ഭയപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട ഇവരെ പിന്തുടര്‍ന്നെത്തിയ പൊലീസ് തടഞ്ഞു. പിടിക്കപ്പെടുമെന്നായപ്പോള്‍ പൊലീസിന് നേരെയും തോക്കുചൂണ്ടി മോഷ്ടാക്കള്‍ കടന്നുകളയുകയായിരുന്നു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News