'ഇതൊരു തുടക്കം മാത്രം, കേരളത്തിലുടനീളം ഈ വിജയം ആവർത്തിക്കാനുള്ള ഊർജം'; വി.ഡി സതീശൻ

'മുഖ്യമന്ത്രി ഉൾപ്പെടെ കാടിളക്കി പ്രചാരണം നടത്തിയിട്ടും ജനങ്ങളുടെ മനസ് അറിയാൻ കഴിഞ്ഞില്ല'

Update: 2022-06-03 07:50 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ വിജയം ഒരു തുടക്കം മാത്രമാണെന്നും കേരളത്തിലുടനീളം ഈ വിജയം ആവർത്തിക്കാനുള്ള ഊർജമാണിത് നൽകുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തൃക്കാക്കരയിലെ ജനങ്ങളോട് നിറകണ്ണുകളോടെ നന്ദി പറയുന്നെന്നും സതീശൻ പറഞ്ഞു.

' മുഖ്യമന്ത്രി ഉൾപ്പെടെ കാടിളക്കി പ്രചാരണം നടത്തിയിട്ടും ജനങ്ങളുടെ മനസ് അറിയാൻ കഴിഞ്ഞില്ല. ജനവിരുദ്ധപദ്ധതിയായ കെ റെയിലിൽ നിന്ന് പിന്മാറാൻ തയാറാകണം.യു.ഡി.എഫ് അവലംബിച്ചത് മാന്യമായ പ്രചാരണമാണെന്നും വി.ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

' സർക്കാരിന്റെ അഹങ്കാരത്തിന് കിട്ടിയ തിരിച്ചടിയാണിത്. ഭരണത്തിന്റെയും പ്രതിപക്ഷത്തിന്റെയും വിലയിരുത്തലാണ് ഇത്. കൃത്യമായ കണക്കുകൾ ഞങ്ങൾക്ക് ഉണ്ടായിരുന്നു. പി.ടിക്ക് കിട്ടിയതിനേക്കാൾ വലിയ ഭൂരിപക്ഷം ഉമക്ക് കിട്ടുമെന്ന് നേരത്തെ പറഞ്ഞതാണ്. സി.പി.എം വ്യാജ തിരിച്ചറിയൽ രേഖകൾ ഉണ്ടാക്കി.പാൻ കാർഡ് വരെ വ്യാജമായി ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

'സി.പി.എം പാർട്ടി സെക്രട്ടറി പറഞ്ഞത് ഭരണത്തിന്റെ വിലയിരുത്തൽ ആയിരിക്കും എന്നാണ്. ഇത് പ്രതിപക്ഷത്തിന്റെ വിലയിരുത്തൽ ആയിരിക്കുമോ എന്നോടും മാധ്യമപ്രവർത്തകർ ചോദിച്ചിരുന്നു. അങ്ങനെ തന്നെ കണക്കാക്കാം എന്ന് തന്നെയാണ് ഞാൻ പറഞ്ഞത്. മിനി കേരളം എന്ന് തൃക്കാക്കരയെ വിശേഷിപ്പിച്ചത് സി.പി.എമ്മാണ്. അപ്പോൾ കേരളത്തിന്റെ പരിച്ഛേദമാണ് ഇവിടെ വിധിയെഴുതിയിരിക്കുന്നത്'.

'ഈ വിജയത്തെ ഞങ്ങൾ ഗൗരവമായി പഠിക്കും. സാധാരണ ഞങ്ങൾക്ക് അത് പതിവില്ല. ജയിച്ചാൽ പിന്നെ ഒരു പോക്കാണ്. തോറ്റാലും ഒരു പോക്കാണ്. കഴിഞ്ഞ അസംബ്ലി  തെരഞ്ഞെടുപ്പിലെ തോൽവിയെ കുറിച്ച് ഞങ്ങൾ പഠിച്ചിട്ടുണ്ടായിരുന്നു. ആ പഠനം ഞങ്ങൾക്ക് ഈ തെരഞ്ഞെടുപ്പിൽ ജയിക്കാൻ സഹായകമായെന്നും സതീശന്‍ പറഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News