അമ്മയുടെ ആൺ സുഹൃത്തിന്റെ മർദനമേറ്റു കൊല്ലപ്പെട്ട ഏഴു വയസ്സുകാരന്റെ അച്ഛന്റേതും കൊലപാതകമെന്ന് ക്രൈംബ്രാഞ്ച്

2018 മെയ് 23-നാണ് ഏഴ് വയസ്സുകാരന്റെ പിതാവ് ഭാര്യവീട്ടിൽ വെച്ച് കൊല്ലപ്പെട്ടത്. പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ കുട്ടിയുടെ മാതാവിനെ അടക്കം ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് പൊലീസ്.

Update: 2022-05-13 12:37 GMT
Advertising

ഇടുക്കി: തൊടുപുഴയിൽ അമ്മയുടെ ആൺ സുഹൃത്തിന്റെ മർദനമേറ്റു കൊല്ലപ്പെട്ട ഏഴു വയസ്സുകാരന്റെ അച്ഛന്റേതും കൊലപാതകമെന്ന് ക്രൈംബ്രാഞ്ച്. കുട്ടിയുടെ അച്ഛനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഹൃദയാഘാതം മൂലമാണ് മരണമെന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ട്. കുട്ടിയുടെ വല്യച്ഛൻ നൽകിയ പരാതിയെ തുടർന്ന് ക്രൈംബ്രാഞ്ച് നടത്തിയ പുനരന്വേഷണത്തിലാണ് പുതിയ കണ്ടെത്തൽ.

2018 മെയ് 23-നാണ് ഏഴു വയസ്സുകാരന്റെ പിതാവ് ഭാര്യവീട്ടിൽ വെച്ച് കൊല്ലപ്പെട്ടത്. പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ കുട്ടിയുടെ മാതാവിനെ അടക്കം ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് പൊലീസ്. പിതാവ് കൊല്ലപ്പെട്ടതിന് ശേഷമാണ് കുട്ടിയുടെ അമ്മ സുഹൃത്തായ അരുൺ ആനന്ദിനൊപ്പം താമസിക്കാൻ തുടങ്ങിയത്. ഇതിന് ശേഷമാണ് കുട്ടി ക്രൂര പീഡനത്തിനിരയായത്. കൊല്ലപ്പെട്ട ഏഴു വയസ്സുകാരന്റെ അനിയനായ നാല് വയസ്സുകാരനെ ലൈംഗികമായി ഉപദ്രവിച്ചതിന്റെ പേരിലും അരുണിന്റെ പേരിൽ കേസെടുത്തിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News