മൈക്രോ ഫിനാൻസ് സ്ഥാപനത്തിന്റെ ഭീഷണി; കൊല്ലത്ത് യുവാവ് ജീവനൊടുക്കിയതായി പരാതി

സ്ഥാപനത്തിലെ ജീവനക്കാർ അരുണിന്റെ കുടുംബാംഗങ്ങളെ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്

Update: 2024-08-15 01:40 GMT
Editor : ലിസി. പി | By : Web Desk

കൊല്ലം: ചിതറയിൽ മൈക്രോ ഫിനാൻസ് സ്ഥാപനത്തിന്റെ ഭീഷണിയെ തുടർന്ന് യുവാവ് ജീവനൊടുക്കിയതായി  പരാതി. ചിതറ സ്വദേശി അരുൺ ആണ് മരിച്ചത്. അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ചിതറ പൊലീസിൽ പരാതി നൽകി.

ചിതറ മുതയിൽ പെരുവണ്ണാമൂലയിൽ അരുണിനെ ഞായറാഴ്ചയാണ് വീടിനു സമീപത്തുള്ള ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നിലമേൽ കേന്ദ്രമായി പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനത്തിൽ നിന്ന് അരുൺ 40,000 രൂപ ലോൺ എടുത്തിരുന്നു. അസുഖ ബാധിതൻ ആയതോടെ തിരിച്ചടവ് മുടങ്ങി. ജീവനക്കാരുടെ ഭീഷണി കാരണമാണ്  അരുൺ ജീവനൊടുക്കിയതെന്നാണ്  കുടുംബത്തിന്റെ പരാതി. മൈക്രോ ഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാർ അരുണിന്റെ കുടുംബാംഗങ്ങളെ വിളിച്ച് ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്.

Advertising
Advertising

അരുണിന്റെ മൊബൈൽ ഫോൺ ഉൾപ്പടെ പരിശോധിച്ച് മരണത്തിന്   ഉത്തരവാദികൾ ആയവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കുടുംബം ചിതറ പൊലീസിൽ പരാതി നൽകി.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News