വൈത്തിരിയിൽ കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് മൂന്നു മരണം

മലപ്പുറം കൊണ്ടോട്ടി കുഴിമണ്ണ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്‌

Update: 2024-04-14 05:01 GMT
Editor : Shaheer | By : Web Desk

കല്‍പറ്റ: വയനാട് വൈത്തിരിയിൽ കാറും കെ.എസ്.ആര്‍.ടി.സി സ്കാനിയ ബസും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. രണ്ട്‌ പുരുഷന്മാരും ഒരു സ്ത്രീയുമാണു മരിച്ചത്. ഇന്ന്‌ രാവിലെ ആറരയോടെയായിരുന്നു അപകടം.

കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കാറും ബെംഗളൂരുവിലേക്കു പോകുന്ന ബസുമാണ് അപകടത്തിൽപെട്ടത്. മലപ്പുറം കൊണ്ടോട്ടി കുഴിമണ്ണ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്‌. കുഴിമണ്ണ സ്വദേശി ഉമറിൻ്റെ ഭാര്യ ആമിന, മക്കളായ ആദിൽ, അബ്ദുല്ല എന്നിവരാണ് മരിച്ചത്. ആറുപേരായിരുന്നു കാറിലുണ്ടായിരുന്നത്. അപകടത്തില്‍ പരിക്കേറ്റ ഉമറിനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertising
Advertising

കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് കരുതുന്നതെന്ന് അപകടത്തിൽപെട്ട ബസിൻ്റെ ഡ്രൈവർ.

Full View

Summary: Three dies in collision between car and KSRTC bus in Vythiri, Wayanad

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News