കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് മൂന്നുപേര്‍ മരിച്ചു

ദമ്പതികളായ സന്തോഷ്, റംല, അയല്‍വാസി ശ്യാംകുമാര്‍ എന്നിവരാണ് മരിച്ചത്

Update: 2021-06-14 17:01 GMT
Editor : Shaheer | By : Web Desk

കൊല്ലം പ്രാക്കുളത്ത് വൈദ്യുതാഘാതമേറ്റ് വീട്ടമ്മ ഉള്‍പ്പടെ മൂന്നുപേര്‍ മരിച്ചു. ദമ്പതികളായ സന്തോഷ്(48), റംല(40), അയല്‍വാസി ശ്യാംകുമാര്‍ എന്നിവരാണ് മരിച്ചത്.

വീട്ടിലെ ഇലക്ട്രോണിക് ഉപകരണം നന്നാക്കാനുള്ള ശ്രമത്തിനിടെയാണ് റംലയ്ക്ക് ഷോക്കേറ്റത്. റംലയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സന്തോഷിനും ഷോക്കേല്‍ക്കുകയായിരുന്നു. ബഹളം കേട്ട് ഇരുവരെയും രക്ഷിക്കാനെത്തിയപ്പോഴാണ് അയല്‍വാസിയായ ശ്യാംകുമാറിന് വൈദ്യുതാഘാതമേറ്റത്.

ഓട്ടോ ഡ്രൈവറാണ് സന്തോഷ്. മൂന്നുപേരും സ്ഥലത്തുവച്ചു തന്നെ മരിച്ചു. സന്തോഷിന്റെയും റംലയുടെയും മൃതശരീരങ്ങള്‍ മാതാ ആശുപത്രിയിലും ശ്യാംകുമാറിന്റെ ശരീരം കൊല്ലം ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.


Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News