വൈപ്പിനിൽ നിന്ന് കാണാതായ മൂന്ന് കുട്ടികളേയും കണ്ടെത്തി

ഇന്ന് രാവിലെയാണ് വൈപ്പിൻ സ്വദേശികളായ മുന്ന് വിദ്യാർകളെ കാണാതായത്

Update: 2024-01-05 14:37 GMT

കൊച്ചി: എറണാകുളം വൈപ്പിനിൽ നിന്ന് കാണാതായ മൂന്ന് കുട്ടികളേയും കണ്ടെത്തി. തൃപ്രയാറിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. കുട്ടികളെ തൃപ്രയാർ പോലിസ് സ്റ്റേഷനിലെത്തിച്ചു. രാത്രിയോടെ ഞാറക്കൽ സ്റ്റേഷൻ വൈപ്പിനിലേക്ക് കൊണ്ട് വരും. ഇന്ന് രാവിലെയാണ് വൈപ്പിൻ സ്വദേശികളായ മുന്ന് വിദ്യാർകളെ കാണാതായത്.

അച്ചു,ആദിഷ്,ആഷ്‌വിൻ എന്നീ കുട്ടികളെയാണ് കാണാതായത്. എട്ടാം ക്ലാസ് വിദ്യാർഥികളാണ് മൂവരും. ഒമ്പത് മണിയോടെ സ്‌കൂളിലേക്ക് പോയ വിദ്യാർഥി എഴുതിവെച്ച കത്ത് 11 മണിയോടുകൂടിയാണ് രക്ഷിതാക്കൾ കണ്ടത്. ഇതിൽ അച്ചുവും ആദിഷും ഒരു കുടുംബത്തിലെ കുട്ടികളാണ്. ചേട്ടന്റെയും അനിയന്റെയും മക്കളാണ് ഇരുവരും. ആഷ്വിൻ ഇവരുടെ അയൽവാസിയാണ്. വീട്ടിൽ തങ്ങൾക്ക് സ്വാതന്ത്ര്യമില്ലെന്നും പഠിക്കാൻ അനുവദിക്കുന്നില്ലെന്നും കത്തിൽ പറയുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

Advertising
Advertising

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News