ഇടുക്കിയിൽ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കഴിഞ്ഞ മൂന്നു ദിവസമായി ഇവരെ കാണാതായിരുന്നു

Update: 2022-02-02 07:41 GMT
Editor : ijas

ഇടുക്കി ഉടുമ്പൻചോലയിൽ ഇതര സംസ്ഥാനത്തൊഴിലാളികളായ മൂന്ന് പേരെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുത്തുങ്കൽ പവർ ഹൗസിനു സമീപത്തായിരുന്നു അപകടം. പുഴയിൽ കുളിക്കാനിറങ്ങുന്നതിനിടെ ഒഴുക്കിൽ പെട്ടതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് മധ്യപ്രദേശ് മണ്ഡല സ്വദേശികളായ അജയ കുമാർ, ദിലീപ്, റോഷ്ണി എന്നിവരെ തൊഴില്‍ സ്ഥലത്ത് നിന്നും കാണാതായത്. കുത്തുങ്കല്‍ സ്വദേശിയുടെ വീട്ടില്‍ വാടകയ്ക്ക് താമസിച്ച്, സമീപത്തെ കൃഷിയിടങ്ങളില്‍ ജോലി ചെയ്തു വരികയായിരുന്നു. ഉടുമ്പന്‍ചോല പൊലീസിന്‍റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മൂന്ന് പേരെയും പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്.

Advertising
Advertising
Full View

നാട്ടുകാരുടെ സഹകരണത്തോടെ നെടുങ്കണ്ടം ഫയര്‍ ഫോഴ്‌സും ഉടുമ്പന്‍ചോല പോലിസും മണിക്കൂറുകള്‍ പണിപെട്ടാണ് മൃതദേഹങ്ങള്‍ പുറത്തെത്തിച്ചത്. കുളിയ്ക്കാനിറങ്ങുന്നതിനിടെ ഒഴുക്കില്‍പെട്ടതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News