അടിമാലിയിൽ വിനോദസഞ്ചാരികളുടെ ട്രാവലർ മറിഞ്ഞു; ഒരു വയസുള്ള കുട്ടിയുൾപ്പെടെ നാലുപേർ മരിച്ചു

തമിഴ്‌നാട്ടിൽനിന്ന് വിനോദസഞ്ചാരത്തിന് എത്തിയവരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.

Update: 2024-03-19 16:14 GMT

ഇടുക്കി: അടിമാലി മാങ്കുളത്ത് വിനോദസഞ്ചാരികൾ യാത്ര ചെയ്ത ട്രാവലർ മറിഞ്ഞ് ഒരു വയസുള്ള കുട്ടിയടക്കം നാലുപേർ മരിച്ചു. 12 പേർക്ക് പരിക്കേറ്റു. തമിഴ്‌നാട്ടിൽനിന്ന് വിനോദസഞ്ചാരത്തിന് എത്തിയവരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.

തേനി ചിന്നവന്നൂർ സ്വദേശി ഗുണശേഖരൻ (71), തേനി സ്വദേശി തൻവിക് (ഒന്ന്), ഈറോഡ് സ്വദേശി സേതു (34), തേനി സ്വദേശി അഭിനേഷ് മൂർത്തി (30) എന്നിവരാണ് മരിച്ചത്. തമിഴ്‌നാട്ടിലെ സ്വകാര്യ പ്രഷർ കുക്കർ കമ്പനിയിൽനിന്ന് വിനോദയാത്രക്ക് എത്തിയതായിരുന്നു ഇവർ. കമ്പനിയിലെ ജീവനക്കാരും കുടുംബാംഗങ്ങളുമാണ് അപകടത്തിൽപ്പെട്ടത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News