കടുവകളുടെ എണ്ണം എടുക്കാനായി പോയപ്പോള്‍ വനത്തിൽ കുടുങ്ങി; ഫോറസ്റ്റ് ഉദ്യോഗസ്ഥയടക്കം മൂന്നുപേരെ കണ്ടെത്തി
ഇന്നലെ രാവിലെയാണ് ബോണക്കാട് ഉൾവനത്തിലെ കടുവകളുടെ എണ്ണം എടുക്കാൻ പോയത്
Update: 2025-12-02 04:54 GMT
തിരുവനന്തപുരം: ബോണക്കാട് വനത്തില്‍ കാണാതായ ഫോറസ്റ്റ് ഉദ്യോഗസ്ഥ അടക്കം മൂന്നുപേരെ കണ്ടെത്തി. പാലോട് റെയ്ഞ്ച് ഓഫീസിലെ വനിതാ ഫോറസ്റ്റർ വിനീത, ബിഎഫ്ഒ രാജേഷ്, വാച്ചർ രാജേഷ് എന്നിവരെയാണ് കാണാതായത്. ഇവര്‍ മൂന്നുപേരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
ഇന്നലെ രാവിലെ ബോണക്കാട് ഉൾവനത്തിലെ കടുവകളുടെ എണ്ണം എടുക്കാൻ പോയത്. എന്നാൽ കാടുകയറിയ ശേഷം വൈകുന്നേരം ഇവരെ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. തുടർന്നാണ് ആര്‍ആര്‍ടി അംഗങ്ങളും അന്വേഷണം തുടങ്ങിയത്. കേരള - തമിഴ്നാട് അതിർത്തി മേഖല കൂടിയാണ് ബോണക്കാട്.