അങ്കണവാടിയിൽ പോകാത്തതിന് മൂന്ന് വയസ്സുകാരിക്ക് അമ്മൂമ്മയുടെ ക്രൂരമർദനം

കുഞ്ഞിനെ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ അയൽവാസികളാണ് മൊബൈൽ ഫോണിൽ പകർത്തിയത്.

Update: 2023-02-01 10:37 GMT

തിരുവനന്തപുരം: അങ്കണവാടിയിൽ പോകാത്തതിന് മൂന്നു വയസ്സുകാരിക്ക് അമ്മൂമ്മയുടെ ക്രൂരമർദനം. തിങ്കളാഴ്ച രാവിലെ വർക്കല നെട്ടൂരിലാണ് സംഭവം. കുഞ്ഞിനെ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ അയൽവാസികളാണ് മൊബൈൽ ഫോണിൽ പകർത്തിയത്.

ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പൊലീസും ശിശുക്ഷേമ സമിതി അധികൃതരും എത്തി കുട്ടിയുടെ അച്ഛനെ കസ്റ്റഡിയിലെടുത്തു. അമ്മയും അമ്മൂമ്മയും ബന്ധുവീട്ടിൽ ഒളിവിലാണെന്നാണ് വിവരം. ഈ കുട്ടിക്ക് രണ്ട് സഹോദരങ്ങൾ കൂടിയുണ്ട്. മൂന്ന് കുട്ടികളെയും പിതാവും അമ്മൂമ്മയും മർദിക്കുന്നത് പതിവാണെന്ന് അയൽവാസികൾ പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News