തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: യു.ഡി.എഫ് സ്ഥാനാർഥി ഉമാ തോമസ് നാമനിർദേശ പത്രിക സമർപ്പിച്ചു

ഹൈബി ഈഡൻ എം.പിയും ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും ഒപ്പമെത്തിയാണ് പത്രിക സമര്‍പ്പിച്ചത്

Update: 2022-05-09 07:18 GMT
Editor : ലിസി. പി | By : Web Desk

തൃക്കാക്കര: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ യു.ഡി എഫ് സ്ഥാനാർഥി ഉമാ തോമസ് നാമനിർദേശപത്രിക സമർപ്പിച്ചു.  ഹൈബി ഈഡൻ എം.പിയും ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ജെബി മേത്തർ തുടങ്ങിയ ജില്ലയിലെ നേതാക്കള്‍ക്കൊപ്പമെത്തിയാണ് ഉമാതോമസ് നാമനിർദേശ പത്രിക സമർപ്പിച്ചത്.

എറണാകുളം കലക്ടറേറ്റിലെ വരണാധികാരിക്ക് മുമ്പാകെ 12 മണിയോടെയാണ് പത്രിക സമർപ്പിച്ചത്. നാല് സെറ്റ് നാമ നിർദേശ പത്രിക ഉമ സമർപ്പിച്ചത്. അലങ്കരിച്ച സൈക്കിൾ റിക്ഷയിൽ പ്രകടനമായിട്ടാണ് ഉമ തോമസ് നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തിയത്. വ്യാഴാഴ്ചയാണ് പത്രികകളുടെ സൂക്ഷമപരിശോധന നടക്കുക. എൽ.ഡി.എഫ് സ്ഥാനാർഥി ജോ ജോസഫ് രാവിലെ 11 മണിയോടെ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. ഇരുമുന്നണികളിലെയും സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചതോടെ തൃക്കാക്കരയിൽ പ്രചാരണം ചൂട് പിടിച്ചിരിക്കുകയാണ്.പ്രചാരണത്തിന് ആദ്യഘട്ടം പിന്നിടുമ്പോൾ വലിയ വിജയ പ്രതീക്ഷയിലാണ് ഉമ്മ തോമസും യു.ഡി.എഫും.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News