മൂന്നാറിൽ കെണിയിൽ അകപ്പെട്ട കടുവയെ കാട്ടില്‍ തുറന്നു വിട്ടു

തിമിരം ബാധിച്ച ഇടതു കണ്ണിന് പ്രാഥമിക ചികിത്സ നൽകിയ ശേഷമാണ് കടുവയെ കാട്ടിൽ തുറന്നു വിട്ടത്

Update: 2022-10-07 03:20 GMT
Editor : ijas
Advertising

മൂന്നാര്‍: വനം വകുപ്പിന്‍റെ കെണിയിൽ അകപ്പെട്ട കടുവയെ കാട്ടിൽ തുറന്നു വിട്ടു. പെരിയാർ കടുവാ സങ്കേതത്തിലാണ് തുറന്നുവിട്ടത്. കടുവയുടെ സാന്നിധ്യം കുറവുള്ളതും ഇരകൾ കൂടുതലുള്ളതുമായ പ്രദേശത്ത് തുറന്നു വിട്ടാൽ ജീവിക്കാൻ ആകുമെന്ന വിദഗ്ധസമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. കടുവ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നുണ്ടോ എന്നറിയാൻ കഴുത്തില്‍ റേഡിയോ കോളർ ഘടിപ്പിച്ചിട്ടുണ്ട്. തിമിരം ബാധിച്ച ഇടതു കണ്ണിന് പ്രാഥമിക ചികിത്സ നൽകിയ ശേഷമാണ് കടുവയെ കാട്ടിൽ തുറന്നു വിട്ടത്.

മൂന്നു ദിവസത്തിനിടെ 13 പശുക്കളെ ആക്രമിച്ച കടുവ 10 പശുക്കളെ കൊലപ്പെടുത്തിയിരുന്നു. മൂന്നു മാസത്തിനിടെ 85 ഓളം വളർത്തുമൃഗങ്ങളെയാണ് കടുവ ആക്രമിച്ചത്. തേക്കടിയിൽ നിന്നുള്ള വിദഗ്‌ദസംഘം ഉൾപ്പെടെ 40 അംഗ ദൗത്യസേനയാണ്‌ കടുവയെ പിടികൂടിയത്. വിവിധ മേഖലകളിലായി മൂന്നു കൂടുകൾ സ്ഥാപിച്ച്‌ കെണിയൊരുക്കിയാണ് കടുവയെ പിടികൂടിയത്. ഇതില്‍ നേമക്കാട്‌ ഭാഗത്ത്‌ സ്ഥാപിച്ച കൂട്ടിലാണ്‌ കടുവ അകപ്പെട്ടത്‌.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News