തിരൂരങ്ങാടി പൊലീസ് സ്റ്റേഷൻ നവീകരണത്തിന് സ്പോൺസർഷിപ്പിലൂടെ സാധനങ്ങൾ വാങ്ങിയെന്ന് സമ്മതിച്ച് പൊലീസ്: മുഖ്യമന്ത്രിയുടെ വാദം തള്ളി

നവീകരണത്തിന് ആരിൽ നിന്നും പാരിതോഷികമായൊ അല്ലാതെയോ ഒന്നും സ്വീകരിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്

Update: 2025-04-28 05:30 GMT
Editor : Lissy P | By : Web Desk

മലപ്പുറം: തിരൂരങ്ങാടിപൊലീസ് സ്റ്റേഷൻ നവീകരണത്തിന് സ്പോൺസർഷിപ്പിലൂടെ സാധനസാമഗ്രികൾ വാങ്ങിയതായി സമ്മതിച്ചു പൊലീസ്. തൃശ്ശൂർ റേഞ്ച് ഡിഐജി ഹരിശങ്കർ ഐപിഎസ് പരാതിക്കാരന് നൽകിയ മറുപടിയിലാണ് സ്റ്റേഷൻ പരിധിയിലെ സ്ഥാപനങ്ങളിൽ നിന്ന് സൗജന്യമായി സാധനങ്ങൾ വാങ്ങിയതായിപറയുന്നത്. എന്നാൽ കടകളിൽ നിന്ന് സ്പോൺസർഷിപ്പ് സ്വീകരിച്ചിട്ടില്ല എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിൽ പറഞ്ഞിരുന്നത്.

2022ൽ കെ പി എ മജീദ് എംഎൽഎ നിയമസഭയിൽ ചോദിച്ച ചോദ്യത്തിനാണ് പൊലീസ് സ്റ്റേഷൻ നവീകരണത്തിന് ആരിൽ നിന്നും പാരിതോഷികമായൊ അല്ലാതെയോ ഒന്നും സ്വീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്‍കിയത്. 3,07,2452 രൂപ തിരൂരങ്ങാടി പൊലീസ് സ്റ്റേഷന്‍ നവീകരണത്തിന് ചെലവഴിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി മറുപടിയിൽ പറയുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ വാദം തള്ളുന്നതാണ് തൃശ്ശൂർ റേഞ്ച് ഡി ഐ ജി ഹരിശങ്കർ ഐപിഎസ് പരാതിക്കാരന് നൽകിയ കത്തിലുള്ളത്.

Advertising
Advertising

സ്റ്റേഷൻ പരിധിയിലെ ഏതാനും സ്ഥാപനങ്ങളിൽ നിന്ന് സാധന സാമഗ്രികൾ പൊതുനന്മ ഉദ്ദേശിച്ചു വാങ്ങിയിട്ടുണ്ടെന്ന് കത്തിൽ പറയുന്നു. സ്റ്റേഷനിൽ പിടിച്ചിട്ടിരുന്ന മണൽ ലോറി യിൽ നിന്ന് നിർമ്മാണത്തിനായി മണൽ എടുത്തു എന്നുള്ള ആരോപണവും ഉയർന്നിരുന്നു. എന്നാൽ ഇതിന് തെളിവില്ലെന്നും കത്തിൽ പറയുന്നുണ്ട്.

ഈ വിഷയത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കേണ്ട സാഹചര്യം ഇല്ലെന്നായിരുന്നു മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നത്എന്നാൽ ഡിഐജിയുടെ കത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും നടപടിക്രമലംഘനങ്ങൾ ഉണ്ടായതായും വീഴ്ച പറ്റിയതായി കണ്ടെത്തുകയും. ഉദ്യോഗസ്ഥർക്കെതിരെ ശാസന നൽകിയതായും പറയുന്നുണ്ട്. 

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News