ക്രിസ്‌തുവിന്റെ ഉയിർപ്പിന്‍റെ ഓർമ്മ പുതുക്കി നാടെങ്ങും ഈസ്‌റ്റർ ആഘോഷം

ദേവാലയങ്ങളിൽ പാതിരാ കുർബാനയും ഉയിർപ്പ് ശുശ്രൂഷകളും

Update: 2025-04-20 01:08 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്: യേശു ക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ്പിനെ അനുസ്മരിച്ച് ക്രൈസ്തവർ ഈസ്റ്റർ ആഘോഷിക്കുകയാണ്. ദേവാലയങ്ങളിൽ പാതിരാ കുർബാനയും ഉയിർപ്പ് ശുശ്രൂഷകളും നടന്നു. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ രാത്രി പ്രാർഥനകൾക്ക് മലങ്കര കത്തോലിക്കാസഭ അധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാർമികത്വം വഹിച്ചു.

തിരുവനന്തപുരം പാളയം സെൻറ് ജോസഫ് മെട്രോ പൊളിറ്റൻ കത്തീഡ്രലിൽ ഉയിർപ്പ് ശുശ്രൂഷകൾക്ക് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ നെറ്റോ നേതൃത്വം നൽകി.

എറണാകുളം തിരുവാങ്കുളം സെന്റ് ജോർജ് ദേവാലയത്തിൽ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ തിരുകർമ്മങ്ങൾക്ക് നേതൃത്വം വഹിച്ചു.

Advertising
Advertising

കോഴിക്കോട് മേരി മാതാ കത്തീഡ്രലിൽ കോഴിക്കോട് അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ.വർഗീസ് ചക്കാലക്കൽ മുഖ്യ കാർമ്മികത്വം വഹിച്ചു.മുനമ്പം കേസ് പരിഹരിക്കാൻ കുറെ ആളുകളുണ്ടെന്നും,സന്മനസുകളുടെ പ്രവർത്തനം മൂലം അത് പരിഹരിക്കപ്പെടുമെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News