ഐ.സി.യുവിലെ പീഡനം; വനിതാ കമ്മീഷൻ കോഴിക്കോട് മെഡി. കോളജിനോട് വിശദീകരണം തേടും

റിപ്പോര്‍ട്ടില്ലാത്തതിനാല്‍ തുടര്‍ച്ചയായി രണ്ട് തവണയാണ് പരാതിക്കാരി വനിതാ കമ്മീഷന്‍റെ സിറ്റിങ്ങിനെത്തി മടങ്ങിയത്

Update: 2023-07-11 09:59 GMT

കോഴിക്കോട്: ഐ.സി.യുവിൽ യുവതി പീഡനത്തിനിരയായ കേസിൽ റിപ്പോർട്ട് നൽകാത്തതിൽ വനതാ കമ്മീഷൻ കോഴിക്കോട് മെഡിക്കൽ കോളേജിനോട് വിശദീകരണം തേടും. പീഡനത്തിന് ഇരയായ യുവതിയെ ഭീഷണിപ്പെടുത്തിയവരുടെ സസ്‌പെൻഷൻ പിൻവലിച്ചതിലാണ് കമ്മീഷൻ റിപ്പോർട്ട് തേടിയത്.


മെഡിക്കൽ കോളേജിന്റെ നടപടി ആരോഗ്യവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് വനിക കമ്മീഷൻ അധ്യക്ഷ പി. സതി ദേവി പറഞ്ഞു. വനിത കമ്മീഷൻ ഇതുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളേജിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.

Advertising
Advertising


ഇതിന് ശേഷം ഇന്നടക്കം രണ്ട് സിറ്റിങ്ങുകളാണ് നടന്നത്. ഇതിനായി പരാതിക്കാരി വന്നു. എന്നാൽ മെഡിക്കൽല കോളേജിന്റെ ഭാഗത്ത് നിന്നും പ്രതികരണമൊന്നുമുണ്ടായില്ല. തുടർന്ന് പരാതിക്കാരി തിരിച്ചുപോയി. ഇന്നും ഇതുതന്നെ ആവർത്തിച്ചു. കമ്മീഷൻ ആവശ്യപ്പെട്ടിട്ടും മെഡിക്കൽ കോളേജ് റിപ്പോർട്ട് സമർപ്പിച്ചില്ല. തുടർച്ചായായി വീഴ്ച്ചകൾ ആവർത്തിക്കുന്ന മെഡിക്കൽ കോളേജിന്റെ നടപടി ആരോഗ്യവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി. സതി ദേവി പറഞ്ഞു.



Full View


Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News