കൊച്ചിയിൽ യുവതിക്ക് ക്രൂരമർദനം; ടൂറിസ്റ്റ്‌ഹോം ഉടമയടക്കം രണ്ടുപേര്‍ അറസ്റ്റില്‍

എറണാകുളം നോർത്തിലെ ബെൻ ടൂറിസ്റ്റ് ഹോം ഉടമയുടെ നേതൃത്വത്തിലാണ് മർദിച്ചത്

Update: 2024-01-08 05:25 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: കൊച്ചിയിൽ യുവതിക്ക് ക്രൂരമർദനം. എറണാകുളം നോർത്തിലെ ബെൻ ടൂറിസ്റ്റ് ഹോം ഉടമയുടെ നേതൃത്വത്തിലാണ് മർദിച്ചത്. വാക്കുതർക്കമാണ് മർദനത്തിൽ കലാശിച്ചതെന്ന് പൊലീസ് . മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു.

ഇന്നലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. എളമക്കര സ്വദേശിയായ യുവതി ടൂറിസ്റ്റ് ഹോമിലെത്തി മുറി ബുക്ക് ചെയ്തിരുന്നു. ഇതിന് ശേഷം പുറത്ത് പോകുകയും തിരിച്ചുവന്നതിന് ശേഷം ടൂറിസ്റ്റ് ഹോം ഉടമ ബെൻ ജോയി വാക്കുതർക്കമുണ്ടാകുകയായിരുന്നു. ഉടൻ മുറി ഒഴിയണമെന്ന ഉടമ യുവതിയോട് ആവശ്യപ്പെട്ടു.എന്നാൽ അഡ്വാൻസ് തുക നൽകിയാൽ മുറിയൊഴിയാമെന്ന് യുവതിയും പറഞ്ഞു. തുടർന്ന് യുവതിയെ ബെൻ ജോയി മുഖത്തടിക്കുകയും മർദിക്കുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഉടമയെയും ജീവനക്കാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. 

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News