ടി.പിയുടെ ഇടനെഞ്ചിൽ വെട്ടേൽക്കുമ്പോൾ ചിതറിപോയ ആ ഫോണില്‍ ഇനി വിളിക്കാം, എടുക്കുക കെ.കെ രമ എം.എല്‍.എ

9447933040 എന്ന ടി.പിയുടെ നമ്പറാണ് രമ വീണ്ടെടുത്തത് സജീവമാക്കുന്നത്

Update: 2021-06-29 14:17 GMT
Editor : ijas

2012 മെയ് നാലിന് രാത്രിയിൽ ടി പി യുടെ ഇടനെഞ്ചിൽ വെട്ടേൽക്കുമ്പോൾ ചിതറിപ്പോയൊരു ഫോണുണ്ട്. ഏതു പാതിരാവിലും ഏതു വിഷയത്തിലും ആർക്കും വിളിക്കാമായിരുന്നൊരു ആ നമ്പറില്‍ ഇനി വിളിക്കാം. രാഷ്ട്രീയ ഭേദമില്ലാതെ രണ്ടോ മൂന്നോ റിങ്ങുകൾക്കുള്ളിൽ എടുത്തിരുന്നൊരു ഫോൺ ഇനി വിളിച്ചാല്‍ എടുക്കുക ടി.പിയുടെ സഹധര്‍മ്മിണിയും വടകര എം.എല്‍.എയുമായ കെ.കെ രമയായിരിക്കും. വടകര എം.എൽ.എയുടെ ഔദ്യോഗിക ഫോണ്‍ നമ്പറായിട്ടാണ് ടി.പി ചന്ദ്രശേഖരന്‍റെ ഫോണ്‍ നമ്പര്‍ ഉപയോഗിക്കുക. ഇത് സംബന്ധിച്ച പ്രഖ്യാപനം വടകര എം.എല്‍.എ കെ.കെ രമ ഫേസ്ബുക്കിലൂടെ ഔദ്യോഗികമായി തന്നെ അറിയിച്ചു. 9447933040 എന്ന ടി പി യുടെ നമ്പറാണ് രമ വീണ്ടെടുത്ത് സജീവമാക്കുന്നത്. 0496 2512020 എന്ന ഓഫീസ് ലാന്‍ഡ് ലൈന്‍ നമ്പറില്‍ വിളിച്ചാലും കെ.കെ രമയെ സഹായത്തിനായി ലഭിക്കും. ടി.പി വീണുപോയിടത്ത് നിന്നാണ് പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകുന്നതെന്നും അതിന് ഈ ഓഫീസ് നമ്പറുകളും ഫോണ്‍ നമ്പറുകളും സഹായിക്കുമെന്നും കെ.കെ രമ പറഞ്ഞു. കക്ഷി രാഷ്ട്രീയ ഭേദമന്യേ ജാതി-മതവ്യത്യാസമില്ലാതെ എം.എല്‍.എയുടെ ഓഫീസിലേക്ക് വരാമെന്നും വിളിക്കാമെന്നും കെ.കെ രമ അറിയിച്ചു.

Advertising
Advertising

കഴിഞ്ഞ ദിവസമാണ് വടകര എം.എല്‍.എ കെ.കെ രമയുടെ ഓഫീസ് ഉദ്‍ഘാടനം നിര്‍വ്വഹിച്ചത്. കോണ്‍ഗ്രസ് നേതാവും വടകര എം.പിയുമായ കെ മുരളീധരനാണ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. 

Full View

Tags:    

Editor - ijas

contributor

Similar News