സംസ്ഥാനത്ത് കോവിഡ് അതിതീവ്രവ്യാപനം; ഇന്ന് അർധരാത്രി മുതൽ ലോക്ഡൗണിന് സമാനമായ നിയന്ത്രണം

കെഎസ്ആര്‍ടിസി യാത്രക്കാരുടെ ആവശ്യമനുസരിച്ചായിരിക്കും സര്‍വ്വീസ് നടത്തുക

Update: 2022-01-22 01:17 GMT

സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നു തന്നെ. 43.76 ആണ് ടിപിആര്‍. ഇന്ന് അർധരാത്രി മുതൽ ലോക്ഡൗണിന് സമാനമായ നിയന്ത്രണം. പ്രിതിദിന രോഗികളുടെ എണ്ണം 40,000ത്തില്‍ തന്നെയാണ്.

മൂന്നാഴ്ച കൊണ്ടു കോവിഡിന്റെ മൂന്നാം തരംഗത്തെ പിടിച്ചുകെട്ടാമെന്ന ആരോഗ്യവകുപ്പിന്റെ വിലയിരുത്തലിന് തിരിച്ചടിയായി ടിപിആര്‍ ഓരോ ദിവസവും ഉയരുകയാണ്. 40 ആയിരുന്ന ടിപിആര്‍ ഇന്നലെ 43 ആയി.

തിരുവനന്തപുരത്തും എറണാകുളത്തും രോഗികള്‍ വര്‍ധിക്കുന്നു. എറണാകുളത്ത് ടിപിആര്‍ 50 കടന്നു. ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലാ കോവിഡ് കണക്കില്‍ ടിപിആര്‍ രേഖപ്പെടുത്തുന്നത് ഒഴിവാക്കി. അന്‍പതിനടുത്തായിരുന്നു തലസ്ഥാനത്തെ നിരക്ക്.

Advertising
Advertising

ഞായറാഴ്ച ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണമായതിനാല്‍ ഇന്ന് കടകളിലും മറ്റും തിരക്കിന് സാധ്യതയുണ്ട്. നിയന്ത്രിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി. കെഎസ്ആര്‍ടിസി  ഞായറാഴ്ച യാത്രക്കാരുടെ ആവശ്യമനുസരിച്ചായിരിക്കും സര്‍വ്വീസ് നടത്തുക. പ്രധാന റൂട്ടുകള്‍, ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷന്‍, എയര്‍പോര്‍ട്ട് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് സര്‍വ്വീസ് .

Full View


Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News