തിരുവനന്തപുരത്ത് ട്രെയിലറും കെ.എസ്.ആർ.ടി.സിയും കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്

വിമാനത്തിന്റെ ചിറകും യന്ത്ര ഭാഗങ്ങളുമായി പോയ ട്രെയിലറാണ് അപകടമുണ്ടാക്കിയത്.

Update: 2022-11-02 03:38 GMT

തിരുവനന്തപുരം: ബാലരാമപുരത്ത് ട്രെയിലറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് അപകടം. ബസിലെ ഡ്രൈവർക്കും നിരവധി യാതക്കാർക്കും പരിക്കേറ്റു.

പുലര്‍ച്ചെ രണ്ടോടെയാണ് അപകടമുണ്ടായത്. വിമാനത്തിന്റെ ചിറകും യന്ത്ര ഭാഗങ്ങളുമായി പോയ ട്രെയിലറാണ് കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിച്ചത്. നെയ്യാറ്റിൻകരയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ബസ്.

ഇടിയുടെ ആഘാതത്തില്‍ ബസിന്റെ ഒരു ഭാഗം പൂർണമായും തകര്‍ന്നു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News