സ്ത്രീയും പുരുഷനുമല്ലാതെ മറ്റൊരു വിഭാഗം ലോകത്തില്ല; ട്രാൻസ്‌ജെൻഡർ വ്യാജ മാനസികാവസ്ഥ: പി.എം.എ സലാം

സ്വതന്ത്ര ലൈംഗികത കൊണ്ടുവന്ന് കാമ്പസുകളിൽ ആളെക്കൂട്ടാനാണ് എസ്.എഫ്.ഐ ശ്രമിക്കുന്നതെന്നും സലാം ആരോപിച്ചു.

Update: 2023-02-18 11:21 GMT

PMA Salam

കോഴിക്കോട്: സ്ത്രീയും പുരുഷനുമല്ലാത്ത മറ്റൊരു വിഭാഗം ലോകത്തില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. സ്ത്രീ, പുരുഷൻ എന്നീ രണ്ട് വിഭാഗങ്ങളെയല്ലാതെ ഇസ്‌ലാം അംഗീകരിക്കുന്നില്ല. ട്രാൻസ്‌ജെൻഡർ എന്നത് വ്യാജ മാനസികാവസ്ഥയാണ്. അതിനെ എതിർത്താൽ പിന്തിരിപ്പനാകുമെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ട്രാൻസ്‌ജെൻഡർ പ്രസവിച്ചുവെന്ന് പറഞ്ഞ് മാധ്യങ്ങൾ അടക്കം ആഘോഷിക്കുകയാണ്. പുറത്തുള്ള ചില ശരീരഭാഗങ്ങൾ മുറിച്ചുകളഞ്ഞാലും അകത്തുള്ളത് അവിടെത്തന്നെ ഉണ്ടാകും. യഥാർഥത്തിൽ സ്ത്രീയാണ് പ്രസവിച്ചതെന്നും സലാം പറഞ്ഞു.

Advertising
Advertising

സ്വതന്ത്ര ലൈംഗികത കൊണ്ടുവന്ന് കാമ്പസുകളിൽ ആളെക്കൂട്ടാനാണ് എസ്.എഫ്.ഐ ശ്രമിക്കുന്നത്. സംസ്ഥാനത്ത് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം വ്യാപിക്കുകയാണ്. ലഹരിക്കേസുകളിലെല്ലാം പ്രതികളാവുന്നത് എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവർത്തകരാണെന്നും സലാം പറഞ്ഞു.

Full View


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News