SRIT- ഊരാളുങ്കൽ ബന്ധം സമ്മതിച്ച് ട്രോയിസ്: ബിഡ്ഡിങ്ങിൽ പങ്കെടുക്കാൻ കത്ത് നൽകി

ഇരു കൂട്ടരുമായി ഇപ്പോൾ ഒരു ബന്ധവുമില്ലെന്നും വിശദീകരണം

Update: 2023-04-30 15:44 GMT
Advertising

തിരുവനന്തപുരം: SRIT, ഊരാളുങ്കൽ എന്നിവയുമായി ബന്ധമുണ്ടെന്ന് സമ്മതിച്ച് ട്രോയിസ് ഇൻഫോടെക്. ട്രോയിസ് എം ഡി ടി. ജിതേഷിന്റേതാണ് വിശദീകരണം.

സേഫ് കേരള പദ്ധതിയ്ക്കായി SRITയുമായി സഹകരിച്ചെന്നാണ് ജിതേഷ് കുമാർ അറിയിച്ചിരിക്കുന്നത്. SRIT എക്‌സിക്യൂട്ടീവ് ഡയറക്ടറായും ഊരാളുങ്കൽ കൺസോർഷ്യം ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ടെന്നും എന്നാൽ ഇരു കൂട്ടരുമായി ഇപ്പോൾ ഒരു ബന്ധവുമില്ലെന്നുമാണ് വിശദീകരണം. SRITക്ക് ബിഡ്ഡിങ്ങിൽ പങ്കെടുക്കാൻ ഉപകരണ നിർമാതാക്കളുടെ പിന്തുണ കത്ത് നൽകിയെന്നും കമ്പനി വ്യക്തമാക്കി. ജിതേഷിന് സർക്കാരിൽ ശിവശങ്കറിനേക്കാൾ ബന്ധമുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.

updating

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News