ജനറൽ ടിക്കറ്റുമായി സ്ലീപ്പർ ക്ലാസിൽ യാത്ര ചെയ്തു; ചോദ്യം ചെയ്ത ടിടിഇയെ യാത്രക്കാരൻ മർദിച്ചു
മർദനമേറ്റ ടിടിഇ ജയേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Update: 2025-04-10 14:33 GMT
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: തിരുവനന്തപുരത്ത് ടിക്കറ്റ് ചോദിച്ചതിന് ടിടിഇയെ യാത്രക്കാരൻ മർദിച്ചു. കന്യാകുമാരി ഐലൻഡ് എക്സ്പ്രസിൽ നെയ്യാറ്റിൻകരയ്ക്കും പാറശാലയ്ക്കും ഇടയിലായിരുന്നു ആക്രമണം.മർദനമേറ്റ ടിടിഇ ജയേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദ്ദിച്ച കന്യാകുമാരി സ്വദേശി രതീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ജനറൽ ടിക്കറ്റുമായി സ്ലീപ്പർ ക്ലാസിൽ യാത്ര ചെയ്തത് ചോദ്യം ചെയ്തതിനാണ് മർദ്ദിച്ചത്.