പത്തനംതിട്ടയിൽ നിർമാണത്തിനിടെ മതിലിടിഞ്ഞ് വീണ് അപകടം; രണ്ട് പേർ മരിച്ചു

ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്

Update: 2025-02-09 13:31 GMT
Editor : സനു ഹദീബ | By : Web Desk

പത്തനംതിട്ട: പത്തനംതിട്ടയിൽ നിർമാണത്തിനിടെ മതിലിടിഞ്ഞ് വീണ് രണ്ട് പേർക്ക് ദാരുണാന്ത്യം. ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. ആറന്മുള മാലക്കര റൈഫിൾ ക്ലബ്‌ പരിസരത്താണ് അപകടം.

ബിഹാർ സ്വദേശി ഗുഡു കുമാർ, പശ്ചിമബംഗാൾ സ്വദേശി രത്തൻ മണ്ഡൽ എന്നിവരാണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അപകടം നടന്നത്. മാലക്കാരയിലെ പത്തനംതിട്ട വൈഫിൾ ക്ലബ്ബിന്റെ നിർമ്മാണത്തിലിരുന്ന മതിൽ ഇടിഞ്ഞുവീഴുകയായിരുന്നു. മൂന്നു തൊഴിലാളികൾ ആയിരുന്നു ഇവിടെ ജോലി ചെയ്തിരുന്നത്. ബിഹാർ സ്വദേശി ഗൂഡുകുമാർ,ബംഗാൾ സ്വദേശി രക്തം മണ്ഡലം എന്നിവർ അപകടത്തിൽ മരിച്ചു. സ്ഥലത്തുണ്ടായിരുന്നുവെങ്കിലും ഒരു തൊഴിലാളി പരുക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടു.

Advertising
Advertising

നിർമ്മാണം നടക്കവേ മണ്ണ് മതിലിനിടയിലൂടെ ഊർന്നു വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. സംഭവമറിഞ്ഞ് ആരോഗ്യ മന്ത്രി വീണാ ജോർജ്,ആന്റോ ആൻറണി എംപി എന്നിവർ സ്ഥലത്ത് എത്തി. മരിച്ച രണ്ടു തൊഴിലാളികളുടെയും മൃതദേഹങ്ങൾ പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികളും തുടങ്ങി.

Full View

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News