സംസ്ഥാനത്ത് രണ്ട് പനി മരണം; ഡെങ്കി ബാധിച്ച് ഒരാൾ കൂടി മരിച്ചു

ഇന്നലെ മാത്രം 13000ത്തിലധികം ആളുകളാണ് പനി ബാധിച്ച് ചികിത്സ തേടിയത്

Update: 2023-06-23 07:48 GMT
Editor : banuisahak | By : Web Desk

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പനി ബാധിച്ച് രണ്ടുപേർ മരിച്ചു. തിരുവനന്തപുരത്ത് ഡെങ്കിപ്പനി ബാധിച്ച് കാട്ടാക്കട സ്വദേശി വിജയനാണ് മരിച്ചത്. തൃശൂർ ചാഴൂരിൽ പനി ബാധിച്ച് എട്ടാം ക്ലാസ് വിദ്യാർഥി കുണ്ടൂർ വീട്ടിൽ ധനിഷ്കാണ് മരിച്ചത്. 

ഇതോടെ സംസ്ഥാനത്ത് എലിപ്പനിയും ഡെങ്കിപ്പനിയും ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 17 ആയി. ഇന്നലെ മാത്രം 13000ത്തിലധികം ആളുകളാണ് പനി ബാധിച്ച് ചികിത്സ തേടിയത്.

അതേസമയം, സംസ്ഥാനത്ത് കൊതുകുജന്യ രോഗങ്ങൾ നിയന്ത്രിക്കാൻ നടപടികൾ ശക്തമാക്കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് ശുചീകരണ പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കമാകും. സ്കൂളുകൾ കേന്ദ്രീകരിച്ചാണ് ഇന്നത്തെ ശുചീകരണം. 

53 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചത് ആശങ്ക ഉയർത്തുന്നുണ്ട്. 282 പേർ ഡെങ്കി ലക്ഷണങ്ങളോടെ ചികിത്സ തേടി. ഒ ഡെങ്കി ലക്ഷണങ്ങളോടെ ഒരാൾ മരിച്ചെന്നും റിപ്പോർട്ടുണ്ട്.കൂടാതെ, കഴിഞ്ഞ ദിവസം കുറ്റിപ്പുറത്ത് മരിച്ച പതിമൂന്നുകാരന് എച്ച്1 എൻ1ഉം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് ഇന്ന് മുതൽ ഡ്രൈ ഡേ ആചരിക്കാനുള്ള തീരുമാനം.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News